കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത് എങ്ങനെ... ഇതുവരെ നമുക്കറിയാവുന്ന വൈറസുകൾ?
കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്തിയതിന് പിന്നാലെ ഈ വകഭേദം എങ്ങനെയാണ് രൂപാന്തരം പ്രാപിച്ചത്, ഇത് കണ്ടെത്തിയത് എങ്ങനെ എന്നുള്ളതിലൊക്കെ ചർച്ചകൾ സജീവമാണ്. ബി.1.1.529 ആണ് കണ്ടെത്തിയ പുതിയ വകഭേദം. വ്യാപകമായി പടരാൻ സാധ്യതയുള്ള പുതിയ വകഭേദത്തിന് ഒമൈക്രോൺ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഹോഗോംഗ്, ഇസ്രായേൽ, ബോട്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നായി നൂറോളം പേരിലാണ് ഒമൈക്രോൺ കണ്ടെത്തിയിരിക്കുന്നത്. ഇത് കണ്ടെത്തിയത് എങ്ങനെ എന്നുള്ളത് വലിയ ചർച്ചയായി നിൽക്കുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...
പുതിയ കൊറോണ വൈറസ് (SARS-CoV-2) വകഭേദമായ B.1.1.529-നെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോകാരോഗ്യ സംഘടന അതിനെ 'നൂ' വേരിയന്റ് എന്ന് നാമകരണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തില്‍ നാമകരണം ചെയുന്നതാണ് ലോകാരോഗ്യ സംഘടന പിന്തുടര്‍ന്നുവന്നിരുന്ന രീതി. ക്രമം അനുസരിച്ച് അടുത്ത ഗ്രീക്ക് പദം 'നൂ' ആയിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ പുതിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ 'ഒമിക്രോണ്‍' വകഭേദമെന്ന് നാമകരണം ചെയുന്നതായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. അതേസമയം, എന്തുകൊണ്ടാകും ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിലെ നു (Nu), സൈ (Xi) എന്നീ രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
നൂ' എന്ന പദം പുതിയത് എന്ന് അര്‍ത്ഥം വരുന്ന 'ന്യു' എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നല്‍കാതിരുന്നതെന്നും അതിന് ശേഷം വരുന്ന സൈ (Xi) എന്ന വാക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നുമൊക്കെ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസറായ എപ്പിഡെമിയോളജിസ്റ്റ് മാര്‍ട്ടിന്‍ കള്‍ഡോര്‍ഫിന്റെ വിശദീകരണമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ സൈ ('Xi') വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വകഭേദത്തിന് 'ഒമിക്രോണ്‍' എന്ന് പേര് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യം വരുന്നതിനാല്‍ ഒരു വിവാദം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സമുഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം, 'ന്യു' എന്ന വാക്കുമായുള്ള സാമ്യമുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനും ചൈനയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാനും യഥാക്രമം 'നൂ' (Nu), 'സൈ' (Xi) എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയതായി ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദി ടെലിഗ്രാഫിലെ മുതിര്‍ന്ന എഡിറ്റര്‍ പോള്‍ നുകി അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ ഒമൈക്രോണിന് മുൻപ് കൊവിഡിൻ്റെ ഡെൽറ്റ വകഭേദവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പിടിമുറുക്കിയിരിക്കുന്നു. പക്ഷേ പുതുതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്ന വകഭേദത്തെ പോലെ ആയിരുന്നില്ല. വ്യാപന ശേഷി കുറവ് എന്ന പ്രത്യേകയും ഡെൽറ്റ അടക്കം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വകഭേദങ്ങളിൽ ഉണ്ടായിരുന്നു എന്നുള്ളതും മനസ്സിലാക്കേണ്ട വസ്തുതയാണ്. ജാഗ്രതയും മുൻകരുതലുകളും ശക്തമായി പാലിച്ചില്ലെങ്കിൽ ഒമിക്രോൺ ഒരുപക്ഷേ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്.

യഥാർഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതിനിടെ, ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും മുംബൈ കോർപ്പറേഷൻ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റിൻ കോർപ്പറേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പോസിറ്റീവായാൽ ജീനോം സീക്വൻസിംഗ് നടത്തും.
ഇന്ത്യയിൽ കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നു ചേർന്ന ഉന്നതതല യോഗത്തിനു ശേഷം നിർദ്ദേശിച്ചിരുന്നു.വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചു ചേർത്ത അവലോകന യോ ഗത്തിലാണ് ജാ ഗ്രത കടുപ്പിക്കാൻ മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ












Click it and Unblock the Notifications