ഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാം
ഡൽഹി: കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം തീവ്രത കുറവെന്ന് വിദഗ്ധരുടെ പുതിയ റിപ്പോർട്ട്. എന്നാൽ വൈറസിന് തീവ്രമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന് പഠനങ്ങൾ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒമൈക്രോണിന് 50 -ലധികം മ്യൂട്ടേഷനുകളുണ്ട്. എന്നാൽ, ഗുരുതരമായ രോഗങ്ങൾ ഇവ ഉണ്ടാക്കുന്നില്ല.
അതേസമയം, നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ പ്രത്യക്ഷപ്പെട്ട ഈ വൈറസിനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പഠനങ്ങൾ പറയുന്നത്, തീവ്രത കുറവാണെങ്കിലും കൊറോണ വൈറസിന്റെ മുൻ പതിപ്പുകളേക്കാൾ നേരിയ രോഗത്തിന് ഇത് കാരണമാകുന്നു എന്നാണ്.ലോകത്ത് ഉളള മുഴുവൻ ആശുപത്രികളിലും ഈ വർദ്ധനവിന് കാരണമാകുന്നു.
ഇത് യുവ ജനങ്ങളെ , പ്രത്യേകിച്ച് കുട്ടികളെ ബാധിക്കുന്നു. അതിനാൽ തന്നെ വൈറസിനെ പ്രതിരോധിക്കാനുളള വാക്സിൻ കുത്തിവയ്പ്പ് എടുക്കാൻ എല്ലാവരോടും ആരോഗ്യ വിദഗ്ധർ ശക്തമായി ശുപാർശ ചെയ്യുന്നു.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കണക്കനുസരിച്ച്, ഡിസംബർ 23 - ന് അവസാനിച്ച ആഴ്ചയിൽ ഏകദേശം 199,000 കുട്ടികൾക്ക് കോവിഡ് - 19 രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലz പുതിയ റിപ്പോർട്ടാണ് ഇത്. എന്നാൽ, ഇവരുടെ കണക്ക് പ്രകാരം, ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ കണക്കുകളിൽ 50 ശതമാനം വർദ്ധനവും രേഖപ്പെടുത്തി.
NEW YEAR 2022: ആദ്യമായും അവസാനമായും പുതുവർഷം ആഘോഷിക്കുന്ന രാജ്യം? അറിയാം

എന്നാൽ, പ്രായമായവർക്കാണ് രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. മഹാമാരി ആരംഭിച്ചതിന് ശേഷം യു എസി ൽ 820,000- ലധികം ആളുകളിൽ 18 വയസിനുളളിൽ പ്രായമുള്ള 803 പേർ കോവിഡ് ബാധിച്ച് മരിച്ചു. കോശങ്ങളുടെ സാമ്പിളുകളുടെ ലാബ് പരിശോധനയെ അടിസ്ഥാനമാക്കി ഹോങ്കോങ്ങിൽ നിന്നുള്ള ആദ്യ കാല ഗവേഷണം റിപ്പോർട്ടിൽ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ശ്വാസ കോശത്തിലേക്ക് നയിക്കുന്ന ശ്വാസ നാളികളായ ബ്രോങ്കിയിൽ 70 മടങ്ങ് വേഗത്തിൽ ഒമൈക്റോണിന്റെ പകർപ്പുകൾ കാണിച്ചു.

എന്നാൽ, ഡെൽറ്റയുമായി താരതമ്യം ചെയ്യപ്പെടുത്തുമ്പോൾ ഒമൈക്രേറോണിന്റെ ശ്വാസ കോശത്തിൽ 10 മടങ്ങ് വേഗത കുറവാണ്. ഈ ഹോങ്കോംഗ് പഠനത്തിലൂടെ വൈറസിന്റെ ആപേക്ഷിക സൗമ്യത വിശദീകരിക്കാൻ കഴിയും. കൂടാതെ ടോക്കിയോ സർവകലാശാലയിൽ നിന്നുള്ള ഒരു ഹാംസ്റ്റർ പഠനവും ഇത് സ്ഥിരീകരിച്ചു.
പുതുവർഷത്തിൽ 6 മരണങ്ങൾ: ജമ്മുകാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം

എന്നാൽ, മോശമായി വൈറസ് ബാധിച്ച മറ്റൊരു രാജ്യം ബ്രിട്ടനാണ്. ഇവിടെ പുതിയ വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ സൗമ്യമാണെന്ന സർക്കാർ പറഞ്ഞു. രോഗത്തിൽ വ്യത്യസ്തമായി മെക്കാനിക്കൽ വെന്റിലേഷൻ കിടക്കകൾ ആവശ്യമുള്ള രോഗികളുടെ എണ്ണവും ഡിസംബർ വരെ സ്ഥിരമായി തുടരുന്നു ബ്രിട്ടനിൽ. 528,176 ഒമൈക്രോൺ കേസുകളും 573,012 ഡെൽറ്റ കേസുകളും വിശകലനം ചെയ്യാൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എം ആർ സി ബയോസ്റ്റാറ്റിസ്റ്റിക്സ് യൂണിറ്റിന് ഒപ്പം പ്രവർത്തിച്ചതിന് ശേഷം യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. പഠനത്തിൽ വാക്സിനുകൾക്ക് ഒമൈക്രോണിന് എതിരെ നന്നായി പ്രവർത്തിക്കാൻ കഴിയും എന്നും കണ്ടെത്തി.

അതേസമയം, ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ എണ്ണം 1311 ആയി ഉയർന്നു. മഹാരാഷ്ട്ര (454), ഡൽഹി (320), കേരളം (153), ഗുജറാത്ത് (97), രാജസ്ഥാൻ (69) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമൈക്രോൺ വകഭേദം വഴി കോവിഡ് ബാധിച്ചുള്ള മരണം ഇന്ത്യയിൽ രണ്ടായി. രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിയായ 73 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്താതിസമ്മർദവും പ്രമേഹവും ഗുരുതരമായിരുന്ന ഇദ്ദേഹത്തിന് ഡിസംബർ 15 നാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

എന്നാൽ, രോഗം മഹാരാഷ്‌ട്രയിൽ ആശങ്കയായി മാറിയിരിക്കുന്നു. കേസുകൾ ദിവസേന ഉയരുകയാണ്. മുംബൈയ് നഗരത്തിലും ഒമൈക്രോൺ അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച 282 പേരിൽ 55 ശതമാനം പേർക്കും ജനിതക പരിശോധനയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലും കസ്‌തൂർബാ ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

156 പേർക്ക് ഒമൈക്രോൺ വകഭേദവും 89 പേർക്ക് ഡെൽറ്റാ പ്ളസ് വകഭേഗവും 37 പേർക്ക് ഡെൽറ്റാ വകഭേദവും സ്ഥിരീകരിച്ചു. ഇവരിൽ ഡെൽറ്റ രോഗിയായ ഒരാൾ മരിച്ചു. രക്താതിസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്നയാളാണ് മരിച്ചത്. അതേസമയം, 282 രോഗികളിൽ 17 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒൻപത് പേരാണ് ഒമൈക്രോൺ രോഗികൾ ആണ്.
ഇന്ത്യയില്‍ 4 ദിവസത്തിനിടെ കൂടിയത് രണ്ടര മടങ്ങ് കൊവിഡ് കേസുകള്‍, സാമ്പിളില്‍ 18 ശതമാനവും ഒമൈക്രോണ്‍

എന്നാൽ, ഒമൈക്രോൺ രോഗ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്നും ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഡബ്ല്യു. എച്ച്. ഒ മേധാവി ടെഡ്രോസ് അഡാനം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങൾ പ്രതിസന്ധിയിലാകും എന്നും ടെഡ്രോസ് അഡാനം പറയുന്നു. ഒമൈക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കൂടും എന്നും ടെഡ്രോസ് അഡാനം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന കണക്കിലേക്കെത്തി. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. വരും ദിവസങ്ങളിലെ രോഗികളുടെ എണ്ണം കണക്കിലെടുത്താകും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഡെല്‍റ്റയെ പോലെ തന്നെ രൂക്ഷമായ കോവിഡ് തരംഗത്തിന് ഒമിക്രോണ്‍ കാരണമാകുമോ എന്നാണ് ആശങ്ക.

വാക്സിന്‍റെ തുല്യ വിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടുന്നു. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനെങ്കിലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്‌സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യതകതയും ടെഡ്രോസ് അഡാനം ഊന്നിപ്പറഞ്ഞു.