യൂറോപ്പ് എന്‍ഡമിക്കിലേക്ക്, വാക്‌സിനെടുക്കാത്തവരില്‍ ഒമൈക്രോണ്‍ അതിതീവ്രമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: വാക്‌സിന്‍ എടുക്കാത്തവരില്‍ അതിതീവ്രമായ തോതിലാണ് ഒമൈക്രോണ്‍ അനുഭവപ്പെടുകയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത് കൊവിഡ് കേസുകളുടെ സുനാമിയാണ്. സമൂഹ വ്യാപന ഘട്ടത്തിലാണ് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉള്ളതെന്നും സംഘടനയിലെ ആരോഗ്യ വിദഗ്ധന്‍ പറയുന്നു. ഒമൈക്രോണ്‍ തീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളമില്ല. പക്ഷേ ഇത്രയൊക്കെയാണെങ്കിലും ഒമൈക്രോണ്‍ ഭയപ്പെടേണ്ട വൈറസ് തന്നെയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഒമൈക്രോണ്‍ മറ്റ് കൊവിഡ് വകഭേദങ്ങള്‍ പോലെ തന്നെയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്ന മാറ്റം മാത്രമാണ് ഉള്ളതെന്നും ലോകാരോഗ്യ സംഘടനയിലെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

ഒമൈക്രോണിന്റെ തീവ്രത പല വിഭാഗങ്ങളില്‍ പല തരത്തിലാണ്. പ്രായമേറിയവര്‍, വാക്‌സിനെടുക്കാത്തവര്‍, എന്നിവര്‍ക്ക് ഒമൈക്രോണ്‍ അതിതീവ്രമായ രീതിയില്‍ അനുഭവപ്പെടുമെന്നും മരിയ വാന്‍ കെര്‍ക്കോവ് പറയുന്നു. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ മാത്രമേ ഒമൈക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്ന് പറയാനാവൂ. എന്നാല്‍ ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞതാണെന്ന് പറയാം. അതുകൊണ്ട് ഒമൈക്രോണ്‍ തീവ്രത കുറഞ്ഞതാണെന്ന് പറയാനാവില്ല. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വ്യാപനം അതിശക്തമാണ്. ഡെല്‍റ്റയെ ഇത് മറികടന്നിരിക്കുകയാണ്. വ്യാപനം അതിശക്തമാണ്. അതിനര്‍ത്ഥം എല്ലാവര്‍ക്കും ഒമൈക്രോണ്‍ ബാധിക്കുമെന്നല്ലെന്നും കെര്‍കോവ് വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ ലോകമെമ്പാടും വര്‍ധിക്കുന്നത് വലിയ ആശങ്കയാണ്. ആരോഗ്യ മേഖലയെ ഇത് താളം തെറ്റിക്കുന്നു. മഹാമാരിയുടെ മൂന്നാം വര്‍ഷത്തിലേക്കാണ് നമ്മള്‍ കടന്നിരിക്കുന്നത്. ശരിയായ രീതിയിലുള്ള ചികിത്സകള്‍ കൊവിഡ് ബാധിതര്‍ക്ക് ലഭിച്ചില്ലെങ്കില്‍, തീര്‍ച്ചയായും രോഗം ഗുരുതരമാകും മരണവും ലഭിക്കും. അതാണ് നമുക്ക് പ്രതിരോധിക്കാനുള്ളതെന്ന് മരിയ കെര്‍ക്കോവ് പറയുന്നു. വാക്‌സിനേഷന്‍ എന്തുകൊണ്ട് കൊവിഡിനെതിരെ സംരക്ഷണം നല്‍കുന്നതാണ്. മരണം വരെ തടയാനാവും. എല്ലാവരും ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌കുകള്‍ കൃത്യമായി ധരിക്കും, കൈകള്‍ ശരിയായി കഴുകി വൃത്തിയായി സൂക്ഷിക്കാനും ശ്രമിക്കണമെന്നും കെര്‍ക്കോവ് പറഞ്ഞു.
അതേസമയം യൂറോപ്പില്‍ ഇപ്പോഴുള്ളത് കൊവിഡിന്റെ പുതിയ തരംഗമാണെന്ന് ലോകോരോഗ്യ സംഘടനയുടെ യൂറോപ്പ്യന്‍ ഡയറക്ടര്‍. ഇത് മഹാമാരിയുടെ അവസാനമായേക്കാമെന്നും ഹാന്‍സ് ക്ലൂഗ് പറയുന്നു. മാര്‍ച്ച് മാസത്തോടെ അറുപത് ശതമാനം യൂറോപ്പ്യന്‍മാരെയും ഒമൈക്രോണ്‍ ബാധിക്കുമെന്ന് ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി. ഇത്തരമൊരു വ്യാപനം വന്ന് കഴിഞ്ഞാല്‍ അത് പ്രതിരോധത്തിലേക്ക് നീങ്ങും. വാക്‌സിനേഷന്റെ കരുത്തും ഇതിനൊപ്പമുണ്ട്. ഇതോടെ സ്വാഭാവികമായും കൊവിഡിന്റെ അവസാനമാകും. പിന്നീടൊരു തിരിച്ചുവരവവ് കുറച്ച് സമയം കഴിഞ്ഞിട്ടാവും. എന്നാല്‍ അത് മറ്റ് തരംഗങ്ങളെ പോലെ ഭയപ്പെടുത്തുന്ന അളവിലേക്ക് നീങ്ങില്ലെന്നും ക്ലൂഗ് പറഞ്ഞു.












Click it and Unblock the Notifications