കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോൺ വ്യാപനം: 108 രാജ്യങ്ങളും ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷത്തിലധികം കേസുകളും

ഒമൈക്രോൺ വ്യാപനം: 108 രാജ്യങ്ങളും ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷത്തിലധികം കേസുകളും

Google Oneindia Malayalam News

ഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ 108 രാജ്യങ്ങളിലായി 151,368 കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. 26 മരണങ്ങൾ സംഭവിച്ചു. ഒരു മാസത്തിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളാണിത്. ഒമൈക്രോൺ അണുബാധയുടെ വളരെ വേഗതത്തിൽ മുന്നോട്ട് പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ മാസം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമൈക്രോൺ വകഭേദത്തിന്റെ കേസുകൾ വർധിച്ചപ്പോൾ യാത്രാ നിരോധനം ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ സർക്കാരുകൾ ഏർപ്പെടുത്തിയിരുന്നു. നവംബർ 24 - ന് ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇത് കഴിഞ്ഞ് 2 ദിവസത്തിനുളളിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇത് ആശങ്കയുടെ വകഭേദമെന്ന് പ്രഖ്യാപിച്ചു. വൈറസിന് അസാധാരണമാം വിധം ഉയർന്ന മ്യൂട്ടേഷനുകൾ ഉണ്ടെന്ന് വിദഗ്ധർ പറഞ്ഞിരുന്നു.

1

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ, 2021 മെയ് തുടക്കത്തിൽ 2 ശതമാനം പുതിയ കേസുകൾക്ക് ഡെൽറ്റ ഉത്തരവാദിയായിരുന്നു. ജൂലൈ 12 ആയപ്പോഴേക്കും 89 ശതമാനമായി ഇത് ഉയർന്നു. മറുവശത്ത്, നവംബർ 24 നും ഡിസംബർ 13 നും ഒമൈക്രോണിന്റെ ആദ്യ കേസ് കണ്ടെത്തി. ഏറ്റവും പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന വകഭേദമായി മാറിയിരുന്നു. നിലവിലെ റിപ്പോർട്ടുകൾ കാണിക്കുന്നത് രാജ്യത്ത് 95 ശതമാനം ഒമൈക്രോൺ കേസുകൾ ഉണ്ടെന്നാണ്.

ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്

2

ബ്രിട്ടൺ

ബ്രിട്ടനിൽ, 2021 ഏപ്രിൽ 5 - വരെ കൊറോണ വൈറസ് കേസുകളിൽ 0.10 ശതമാനം മാത്രം ആണ് ഡെൽറ്റ മൂലം ഉണ്ടായത്. ഇത് മെയ് അവസാനത്തോടെ 74 ശതമാനമായി ഉയർന്നു. ജൂൺ മാസത്തോടെ, കോവിഡ് -19 കേസുകളിൽ 90 ശതമാനത്തിൽ അധികം ഡെൽറ്റ വകഭേദമാണ്.ഇപ്പോൾ, ഒമൈക്രോൺ കാരണം യു കെ യിലെ കൊറോണ വൈറസ് അണുബാധകൾ ഒരു മാസത്തിനുള്ളിൽ റെക്കോർഡുകൾ തകർത്തു. ഡിസംബർ 22 - ന് യു കെ യിൽ ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

2

യു.എസ്

എന്നാൽ, 2021 ഏപ്രിൽ 19 ഓടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊറോണ വൈറസ് രോഗ കേസുകളിൽ 0.31 ശതമാനത്തിന് പിന്നിൽ ആയിരുന്നു. എന്നാൽ, ഡെൽറ്റ വകഭേദം ജൂൺ അവസാനത്തോടെ 50 ശതമാനമായി ഉയർന്നു. ഒരു മാസത്തിനുശേഷം, ജൂലൈ അവസാനത്തോടെ, 90 ശതമാനത്തിൽ അധികം കേസുകൾക്കും ഡെൽറ്റ ഉത്തരവാദിയായി.

ശബരിമലയിൽ തങ്ക അങ്കി ഘോഷയാത്ര ഇന്ന് നടക്കും; മണ്ഡലപൂജ നാളെശബരിമലയിൽ തങ്ക അങ്കി ഘോഷയാത്ര ഇന്ന് നടക്കും; മണ്ഡലപൂജ നാളെ

അതേസമയം, രാജ്യത്ത് ഒമൈക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷം യു എസിൽ അണുബാധ നിരക്ക് കുത്തനെ ഉയർന്നു. ഡിസംബർ - 22 വരെ, യു എസി ലെ ഓരോ കേസും ഒമൈക്രോൺ ആയിരുന്നു.

2

ഇന്ത്യ

എന്നാൽ, 2020 - ഡിസംബർ അവസാനത്തോടെ ഡെൽറ്റ വകഭേദ കേസുകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യ മാസത്തിൽ മാത്രം, മൊത്തം കേസുകളിൽ 0.73 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദത്തിൽ ഉള്ളത്, എന്നാൽ ഒമൈക്രോൺ വെറും 22 ദിവസത്തിനുള്ളിൽ രാജ്യത്തെ 17 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിൽ ഡിസംബർ 2 - നാണ് ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയതത്. രാജ്യത്ത് ഈ വകഭേദത്തിന്റെ 358 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ ഇതുവരെ ഈ വിഭാഗത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Recommended Video

cmsvideo
Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
2

ജർമ്മനി

ജർമ്മനിയിൽ ആദ്യമായി വകഭേദം കണ്ടെത്തിയപ്പോൾ 0.69 ശതമാനം കേസുകൾക്കും ഡെൽറ്റ ഉത്തരവാദിയായിരുന്നു. എന്നിരുന്നാലും, ഈ യൂറോപ്യൻ രാജ്യത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആകെ കോവിഡ്-19 കേസുകളിൽ 9 ശതമാനത്തിനും ഒമൈക്രോൺ വകഭേദമാണ്.

English summary
Omicron spread: the world 108 countries reported more than 1.5 million cases in one month; reports are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X