കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌കാര്‍ പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്

  • By Soorya Chandran
Google Oneindia Malayalam News

പ്രിട്ടോറിയ: കാമുകിയെ വെടിവച്ച് കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കോടതി ശിക്ഷ വിധിച്ചത്.

താക്കീത് മുതല്‍ 15 വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാനിടയുള്ള കുറ്റമായിരുന്നു പിസ്റ്റോറിയസ് ചെയ്തത്. എന്നാല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്.

Oscar Pistorius

2013 ലെ പ്രണയ ദിനത്തിലാണ് പ്രിസ്റ്റോറിയസ് കാമുകിയും മോഡലും ആയ റീവ സ്റ്റീന്‍കാമ്പിനെ വധിച്ചത്. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു പ്രിസ്റ്റോറിയസിന്റെ വാദം. കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തതിനും കേസുണ്ടായിരുന്നു

പൊയ്ക്കാലില്‍ ഓടി റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് പ്രിസ്‌റ്റോറിയസ്. കൃത്രിമ കാലുകളുമായി ഒളിംപിക്‌സില്‍ ഓടി പ്രിസ്‌റ്റോറിയസ് ചരിത്രം സൃഷ്ടിച്ചു.

Oscar Pistorious 1

കാമുകിയെ താന്‍ വധിച്ചിട്ടില്ലെന്ന പ്രിസ്റ്റോറിയസിന്റെ വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ സ്വഭാവ ഹത്യ നടത്തിയെന്ന ആരോപണവും കോടതി തള്ളി. കേസില്‍ പ്രിസ്റ്റോറിയസ് അപ്പീല്‍ പോകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അംഗ വൈകല്യമുള്ളയാളായതുകൊണ്ട് ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്ന് പ്രിട്ടോറിയയിലെ കോടതി വ്യക്തമാക്കി. കാമുകിയെ വെടിവച്ച് കൊന്ന നടപടി ക്രൂരമായിപ്പോയെന്നും കോടതി വിലയിരുത്തി. 10 വര്‍ഷം തടവ് നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. മൂന്ന് വര്‍ഷത്തെ വീട്ടുതടങ്കലാക്കി ശിക്ഷ കുറക്കണം എന്ന് പിസ്റ്റോറിയസിന്റെ അഭിഭാഷകന്‍ വാദിച്ചു.

English summary
Blade Runner Pistorius sentenced for shooting death of lover Reeva Steenkamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X