ഓസ്കർ വേദിയിലും നാട്ടു നാട്ടു തരംഗം: ഒർജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം കരസ്ഥമാക്കി നാട്ടു നാട്ടു
ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഷോർട്ട് ഫിലിം മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തില്‍ പുരസ്കാരം നേടി

95-ാമത് ഒസ്കർ പുരസ്കാരം വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിന് പിന്നാലെ മികച്ച ഒർജിനല്‍ സോങ് വിഭാഗത്തില്‍ രാജമൌലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു സോങിനും പുരുസ്കാരം. ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്നത്. സംഗീത സംവിധായകന്‍ കീരവാണിയും വരികള്‍ എഴുതിയ ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി.
നേരത്ത ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും നാട്ടു നാട്ടു സോങ് അർഹത നേടിയിരുന്നു. 14 വർഷത്തിന് ശേഷമാണ് ഇരട്ട ഒസ്കാർ അവാർഡ് ഇന്ത്യയിലേക്ക് എത്തുന്നത്. ആർ ആർ ആറിന്റെ വിജയം ഇന്ത്യയുടെ വിജയമാണെന്നും പുരസ്കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കീരവാണി വ്യക്തമാക്കി. കാർപന്റർ ബാന്‍ഡിന്റെ പാട്ടുകേട്ട് വളർന്ന ഞാന്‍ ഇപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ എത്തി നില്‍ക്കുകയാണ്. സംവിധായകന്‍ രാജമൌലിക്കും നിർമ്മാതാവിനും നന്ദി അർപ്പിക്കുന്നുവെന്നും കീരവാണി വ്യക്തമാക്കി.

2009 ല്‍ സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിലൂടെ എആർ റഹ്മാന്‍ ഇന്ത്യയിലേക്ക് ഓസ്കാർ എത്തിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ നിന്നും വ്യത്യാസ്തമായി പൂർണ്ണമായി പ്രാദേശിക ഇന്ത്യന്‍ ചിത്രമാണ് ആർ ആർ ആർ എന്നതാണ് പ്രത്യേകത. ഗാനം അന്തർ ദേശീയ തലത്തില്‍ തന്നെ ഏറെ പ്രശസ്തമായിരുന്നു. ഉക്രൈയിന്‍ പ്രസിഡന്റ് പാലസില്‍ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം.
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലും ഇന്ത്യക്ക് പുരസ്കാരം ലഭിച്ചു. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഷോർട്ട് ഫിലിം ആയിരുന്നു ആദ്യ പുരസ്കാരം നേടിയത്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫോട്ടോഗ്രാഫറായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച് ഡോക്യൂമെന്ററി ഫിലിം മേഖലയിലേക്ക് കടന്ന ഊട്ടി സ്വദേശിനിയായ കാർത്തിനിയുടെ ആദ്യ ചിത്രത്തിന് തന്നെയാണ് ഓസ്കാർ ലഭിച്ചിരിക്കുന്നത്.
നമ്മളും ജീവികളും ഒരുമിച്ച് ജീവിക്കുന്നതാണ് ഈ ഭൂമി. ആ ഭൂമിയില്‍ വസിക്കുന്ന എല്ലാവർക്കും അവസരം വേണമെന്നും എല്ലാവരും കരുതണമെന്നും പുരസ്കാരം സ്വന്തമാക്കിക്കൊണ്ട് സംവിധായിക വ്യക്തമാക്കി. ബൊമ്മയ്ക്കും രഘുവെന്ന ആനയ്ക്കും സമർപ്പിച്ച ചിത്രത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ മുതുമലയില്‍ വെച്ചാണ് ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. ഏകദേശം അഞ്ച് വർഷത്തോളം ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.












Click it and Unblock the Notifications