കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെക്കുറിച്ച് പറയുമ്പോള്‍ തേനും പാലുമൊഴുക്കി ചൈന!! ഇന്ത്യയെ പ്രകോപിപ്പിച്ച് പ്രസംഗം!!

  • By Anoopa
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനെക്കുറിച്ച് പറയുമ്പോള്‍ തേനും പാലുമൊഴുക്കി ചൈന. പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൡ പങ്കെടുക്കാനെത്തിയപ്പോഴാണ് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് വാചാലനായത്. പാകിസ്താനെക്കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ പലതും മധുരിച്ചു, തേനിനേക്കാളും.. അവ കരുത്തുറ്റതായി, ഉരുക്കിനെക്കാളും..

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെയാണ് ഇതുവരെ കഴിഞ്ഞു പോന്നിട്ടുള്ളതെന്നും തങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതുമാണെന്നും വാങ് യാങ് പറഞ്ഞു. പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാങ് യാങ്. രണ്ടു ദിവസത്തെ പാക് സന്ദര്‍ശനത്തിനു ശേഷമാണ് ചൈനീസ് ഉപപ്രധാനമന്ത്രി മടങ്ങുക.

 തേനിനേക്കാള്‍ മധുരം

തേനിനേക്കാള്‍ മധുരം

പാകിസ്താനെ വര്‍ണ്ണിക്കാന്‍ വാങ് യാങ്ങിന് വാക്കുകള്‍ മതിയാകില്ലായിരുന്നു. തങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ ശക്തിയുള്ളതുമാണ്. വികസനവും വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ ശ്രമങ്ങളില്‍ ചൈന എപ്പോഴും കൂടെയുണ്ടാകുമെന്നും വാങ് യാങ് പറഞ്ഞു. തീവ്രവാദത്തെ ചെറുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളില്‍ ഒപ്പം നില്‍ക്കുമെന്നും യാങ് കൂട്ടിച്ചേര്‍ത്തു.

 ബന്ധം തുടരും

ബന്ധം തുടരും

വിഷമഘട്ടങ്ങളിലെല്ലാം ചൈനയും പാകിസ്താനും ഒപ്പം നിന്നിട്ടുണ്ട്. ഈ സൗഹൃദം പരീക്ഷണ ഘട്ടങ്ങളിലെല്ലാം ഒന്നിച്ചു തന്നെയുണ്ടാകുമെന്നും വരുംതലമുറയിലും അത് തുടരുമെന്നും പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെയും പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുടെയും സാന്നിധ്യത്തില്‍ വാങ് യാങ് പറഞ്ഞു.

ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കല്‍

ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കല്‍

വാങ് യാങിന്റെ പ്രംസംഗത്തിന്റെ ലക്ഷ്യം ഇന്ത്യയെ പ്രകോപിപ്പിക്കലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോക്‌ലാം പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ കാലങ്ങളായി ചൈന നിരന്തരം ഇന്ത്യയെ പ്രകോപിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കാനും തങ്ങള്‍ തയ്യാറാണെന്ന് ചൈന പ്രസ്താവിച്ചിരുന്നു.

കരാറില്‍ ഒപ്പിടും

കരാറില്‍ ഒപ്പിടും

പാകിസ്താനുമായി നിര്‍ണ്ണായകമായ പല കരാറുകളിലും ഒപ്പിട്ടതിനു ശേഷമാണ് വാങ് യാങ് മടങ്ങുക. പാകിസ്താനില്‍ ചൈനയുടെ സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മവും വാങ് യാങ് നിര്‍വ്വഹിക്കും.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ്(ഒബിആര്‍ഒ)

വണ്‍ ബെല്‍റ്റ് വണ്‍ റോഡ്(ഒബിആര്‍ഒ)

50 ബില്യന്‍ ഡോലറിന്റെ പദ്ധതിയാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്(ഒബിആര്‍ഒ). ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലൂടെയും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ചരക്ക് എത്തിക്കലാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ ലക്ഷ്യം. ഒബിആര്‍ഒയിലെ ഒരു പദ്ധതി പാക് അധീന കശ്മീരിലെ ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തു കൂടിയാണ് കടന്നു പോകുന്നത്.

പാകിസ്താന്‍ സ്വാതന്ത്ര്യദിനം

പാകിസ്താന്‍ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 14 നാണ് പാകിസ്താന്‍ 70-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ചത്. തലസ്ഥാനഗനരിയായ ഇസ്ലാമാബാദില്‍ തുടക്കം കുറിച്ച ആഘോഷങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു.

English summary
Our friendship is sweeter than honey: Chinese vice premier to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X