കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിലെ കടയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധം...? കാരണം ഇസ്ലാം!!!

Google Oneindia Malayalam News

പാരിസ്: സ്ത്രീകള്‍ പൊതു സ്ഥലത്ത് ഇറങ്ങി നടക്കരുത്, അന്യ പുരുഷന്‍മാരുടെ മുന്നില്‍ നില്‍ക്കരുത്, പൊതുകാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ പല ഇസ്ലാമിക പണ്ഡിതരും മുന്നോട്ട് വയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വിവാദങ്ങളിലേയ്ക്കും നീങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ചല്ല, ഫ്രാന്‍സിലെ ഒരു പലചരക്ക് കച്ചനടക്കാരനെ കുറിച്ചാണ്. തന്റെ കടയില്‍ സ്ത്രീകള്‍ക്ക് ചില ദിവസങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിയ്ക്കുകയാണ് ഇയാള്‍.

Muslim

ബോഡോയിലെ ഒരു കച്ചവടക്കാരനാണ് ഇങ്ങനെ ഒരു തീരുനമാനമെടുത്തത്. ഇയാളാണെങ്കില്‍ അടുത്തിടെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളും ആണ്.

പ്രവേശനം നിഷേധിച്ചു എന്ന് പറയുമ്പോള്‍ അത് പൂര്‍ണമായും ശരിയല്ല കെട്ടോ. ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ കടയില്‍ സ്ത്രീകള്‍ കയറിപ്പോകരുതെന്നാണ് നിര്‍ദ്ദേശം. വാരാന്ത്യങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. ഈ ദിവസങ്ങളില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനമില്ല കെട്ടോ. കടയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചുണ്ടാകരുത് എന്ന് മാത്രമാണ് ഇയാള്‍ക്ക് നിര്‍ബന്ധം.

സംഭവം എന്തായാലും വന്‍ വിവാദമായിക്കഴിഞ്ഞു. ഫ്രാന്‍സിനെ ഇസ്ലാമികവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇസ്ലാമികമായ രീതിയിലാണ് താന്‍ ഈ തീരുമാനം നടപ്പാക്കുന്നതെന്നാണ് കടയുടമയുടെ വാദം. ഇത്തരം വിവേചനപരമായ നപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബോഡോ മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
A Muslim-owned grocery store in the southeastern French city of Bordeaux has prompted outrage after putting up a sign imposing male and female-only days for customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X