Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര കിട്ടിയാലും പഠിക്കാതെ പാകിസ്ഥാന്‍, 4000ഓളം ഭീകരരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി..!

ദില്ലി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കറെ ത്വയിബ ഒപ്പറേഷനല്‍ഡ കമാന്‍ഡറുമായ സാക്കിര്‍ റഹ്മാന്‍ ലഖ്വി അടക്കം 4000ഓളം തീവ്രവാദികളെ പാകിസ്ഥാന്‍ നിരീക്ഷണ പട്ടിയില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ േ്രഗ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ജൂണില്‍ പുനരവലോകനം ചെയ്യുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. വിശദാംശങ്ങളിലേക്ക്.

ഒന്നര വര്‍ഷത്തിനിടെ

ഒന്നര വര്‍ഷത്തിനിടെ

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പാകിസ്ഥാന്‍ ഒരു വിശദീകരണവും കൂടാതെ ഇത്രയും ഭീകരരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ജൂണിലാണ് എഫ്എടിഎഫിന്റെ പുനരവലോകനം നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്രയും ഭീകരരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് പാകിസ്ഥാന് വലിയ തിരിച്ചടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സക്കിഉര്‍ റഹ്മാന്‍ ലഖ്വിയും നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയ പട്ടികയില്‍ ഉള്‍പ്പെടും. മാര്‍ച്ച് 9ന് ശേഷം 1800ഓളം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇപ്പോള്‍ പുറത്തുവിട്ടറിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ എഫ്എടിഎഫ് പുറത്തുവിട്ട കണക്ക് പ്രകാരം 7600 പേരാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് മാര്‍ച്ച് 9നും 27നും ഇടയില്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ 1069 പേരുകളാണ് ഒഴിവാക്കിയത്.

800 ഭീകരര്‍

800 ഭീകരര്‍

മാര്‍ച്ച് 27ന് ശേഷം 800ഓളം ഭീകരരെയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. പാകിസ്ഥാന്റെ സര്‍ക്കാര്‍ രേഖകളുമായി താരതമ്യം ചെയ്ത റിപ്പോര്‍ട്്ണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സാക്ക ഉര്‍ റഹ്മാന്‍ എന്ന പേര് ലഷ്‌കറെ നേതാവ് സാക്കിഉര്‍ റഹ്മാന്‍ ലഖ്വിയാണെന്നാണ് നിഗമനം, ിയാളുടെ പേര് ഇപ്പോള്‍ പട്ടികയില്‍ ഇല്ലെന്നും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 പ്രതികരണം

പ്രതികരണം

അതേസമയം, ഇത് സംബന്ധിച്ച് പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രണ്ട് തവണ വന്ന പേരുകള്‍ ഒഴിവാക്കിയെന്ന് മാത്രമാണ് പാകിസ്ഥാനിലെ ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരുപാട് പേരുകള്‍ പട്ടികയിലുണ്ടെന്നാണ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 15നാണ്് പാക് ദിനപത്രത്തില്‍ റിപ്പോര്‍ട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്.

എഫ്എടിഎഫ്

എഫ്എടിഎഫ്

അതേസമയം, േ്രഗ ലിസ്റ്റില്‍ ഉള്‍പ്പെട്ട പാകിസ്ഥാന് നാല് മാസത്തെ സമയമായിരുന്നു എഫ്എടിഎഫ് നല്‍കിയിരുന്നത്. ഈ കാലാവധിയാണ് ജൂണില്‍ അവസാനിക്കാന്‍ പോകുന്നത്. ഈ കാലയളവില്‍ എട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സംഘടന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കരിമ്പട്ടികയിലേക്ക പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അപര്യാപ്തമാണെന്നും അവ നടപ്പാക്കുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ പട്ടികയില്‍ പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+