കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനേയും ചൈനയേയും മറികടന്നു: ജി 20 രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ

Google Oneindia Malayalam News

ദുബായ്: ജി 20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ (യുഎൻ‌എസ്‌സി) സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളെ മറികടന്നാണ് സൗദി ഒന്നാം സ്ഥാനത്ത് എത്തിയത്. ആഗോള മത്സര റിപ്പോർട്ട് 2019, സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020 എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.

കണ്ടു പരിചയമുള്ള ശബരിമലയല്ല ഇത്തവണ: ആളൊഴിഞ്ഞ, ശരണമന്ത്രങ്ങൾ മുഴങ്ങാത്ത, കർപ്പൂരാരതിയും ഇല്ലാത്ത ശബരിമലകണ്ടു പരിചയമുള്ള ശബരിമലയല്ല ഇത്തവണ: ആളൊഴിഞ്ഞ, ശരണമന്ത്രങ്ങൾ മുഴങ്ങാത്ത, കർപ്പൂരാരതിയും ഇല്ലാത്ത ശബരിമല

മറ്റു രാജ്യങ്ങളെക്കാൾ രാത്രി കാലങ്ങളിൽ നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രാജ്യമെന്നതാണ് സൗദി അറേബ്യയെ മറ്റ് രാജ്യങ്ങളെ പിന്തള്ളി ഒന്നാമതെത്തിച്ചത്. പൊലീസ് സേവനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ കാര്യത്തിലും സൗദിയാണ് മുന്നിൽ. പൊലീസിലുള്ള ജനങ്ങളുടെ ഈ വിശ്വാസം സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടെ ആത്മ വിശ്വാസവും സാമൂഹിക ക്രമമവും നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമാണ്. സംഘടിതമായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, ക്രമസമാധാനപാലനം എന്നിവയിലും സൗദി തന്നെയാണ് മുന്നില്‍.

mohammedbinsalman

‌സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള നീക്കത്തിലും സൗദി വ്യത്യസ്തമായ പാതയാണ് പിന്തുടരുന്നത്. എണ്ണ ഇതര മേഖലയിലെ വളര്‍ച്ച പ്രതീക്ഷിച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യ വത്കരിക്കാനുള്ള സൗദി അറേബ്യ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഖനന വ്യവസായത്തിന് പുറമെ പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ നിക്ഷേപം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഉണ്ടാക്കാനുള്ള സൗദിയുടെ പരിശ്രമങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയുടെ മറ്റ് പല പ്രത്യേകതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യാത്ര ചെയ്യുന്ന ആറാമത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന വെഗോ ട്രാവൽസിന്റെ കൊവിഡ് കൺട്രി റിസ്ക് അസസ്മെന്റ് പറഞ്ഞിരുന്നു.
യാത്രാ കമ്പനിയായ വെഗോ പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന കൊറോണ വൈറസ് റിസ്ക് അസസ്മെന്റ് ചാർട്ട് സമാമഹരിക്കുകയും അത് അവരുടെ യാത്രയുടെ സുരക്ഷയെ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്യുകയും ചെയ്യുന്നു.

കാസർഗോഡ് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് 3 മാസം.. ഇതുവരെ 22091പേര്‍ക്ക് രോഗം.. ഭേദമായത് 20764 പേര്‍ക്ക്കാസർഗോഡ് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് 3 മാസം.. ഇതുവരെ 22091പേര്‍ക്ക് രോഗം.. ഭേദമായത് 20764 പേര്‍ക്ക്

 വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം, നിര്‍ദേശങ്ങളുമായി യുഎഇ വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം, നിര്‍ദേശങ്ങളുമായി യുഎഇ

English summary
Overtakes US and China: Saudi Arabia becomes the safest country in the G20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X