പാകിസ്താനില്‍ 'ഹിന്ദു' അടിമകള്‍... കോടതി മോചിപ്പിച്ചത് 97 പേരെ
ലാഹോര്‍: പാകിസ്താനിലെ ഇഷ്ടികച്ചൂളയില്‍ അടിമപ്പണിയെടുപ്പിച്ച 97 ഹിന്ദുക്കളെ കോടതി ഇടപെട്ട് മോചിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെയാണ് ചൂളയില്‍ അടിമകളെ പോലെ പണിയെടുപ്പിച്ചിരുന്നത്.
പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ ഈ ഇഷ്ടികച്ചൂളയില്‍ അടിമപ്പണി എടുപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. ഇവരെ അടിയന്തരമായി സ്വതന്ത്രമാക്കാന്‍ ലാഹോര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

ഒരു കോണ്‍ട്രാക്ടര്‍ ആണ് ഇവരെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലെ തുടര്‍ന്നാണ് ഹിന്ദു തൊഴിലാളികളുടെ മോചനത്തിന് വഴിവച്ചത്.
ചൂളയില്‍ ജോലി ചെയ്തിരുന്ന മോഹന്‍ ഭീല്‍ എന്നയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസിലെത്തിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. രാജ സഫര്‍ എന്ന കോണ്‍ട്രാക്ടറുടെ കീഴിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്തിരുന്നവരില്‍ നിരവധി പേര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ചുപോയിട്ടുണ്ടെന്നും ഈ കാലയളവില്‍ ജനിച്ച കുട്ടികളുടെ ഉടമസ്ഥാവകാശം പോലും കോണ്‍ട്രാക്ടര്‍ക്കായിരുന്നു എന്നും രക്ഷപ്പെട്ട ആള്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. മാസ ശമ്പളത്തിന് ജോലിയ്ക്ക എന്ന് പറഞ്ഞാണ് ഇവരെ ഇഷ്ടികച്ചൂളയില്‍ എത്തിച്ചത്. എന്നാല്‍ പിന്നീട് ഇതെല്ലാം ലംഘിച്ച് അടിമകളെ പോലെ പണിയെടുപ്പിയ്ക്കുകയായിരുന്നു. പുറത്തിറങ്ങാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications