കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ കയ്യൊഴിഞ്ഞാല്‍ ഹാഫിസ് സയീദ് എവിടെപ്പോകും, പിന്നീട് സംഭവിക്കുന്നത്!!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ മാഅത്ത് ഉദ് അവ നേതാവ് ഹാഫിസ് സയീദിനെതിരെ തിരിയുന്നു. പാകിസ്താനിലെ ഭീകരസസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവും പാര്‍ലമെന്ററംഗവുമായ റാണ ഹാഫിസ് സയീദിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ പാകിസ്താനെതിരെ തിരിഞ്ഞതോടെയാണ് ഭീകരവാദത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനുള്ള പാക് തീരുമാനം. ഭീകരവാദത്തിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നയതന്ത്ര രംഗത്ത് പാകിസ്താന്‍ ഒറ്റപ്പെട്ടുപോകുമെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം സര്‍ക്കാരാണ് പാക് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.

റാണാ മുഹമ്മദ്

റാണാ മുഹമ്മദ്

ജമാഅത്ത് ഉദ് ദവ ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിനെതിരെ നപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് റാണാ മുഹമ്മദ് അഫ്‌സലാണ് രംഗത്തെത്തിയിട്ടുള്ളത്.

 ബിബിസി ഉര്‍ദു

ബിബിസി ഉര്‍ദു

ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നത് കൊണ്ട് എന്ത് മുട്ടയാണ് നമുക്കായി വിരിയിച്ചുതരുന്നതെന്നായിരുന്നു റാണാ മുഹമ്മദിന്റെ പ്രതികരണം. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലായിരുന്നു റാണാ മുഹമ്മദ് ഇക്കാര്യം ഉന്നയിച്ചത്. ബിബിസി ഉര്‍ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭീകരാക്രമണണങ്ങള്‍ക്ക്

ഭീകരാക്രമണണങ്ങള്‍ക്ക്

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഇന്ത്യ പിടികിട്ടാപ്പുള്ളികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റവാളിയാണ്. കശ്മീരിലെ ഭീകരാക്രമണണങ്ങള്‍ക്ക് പിന്നിലും ഹാഫിസ് സയീദിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

 ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാതിരിക്കാന്‍ ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയാണെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പാകിസ്താനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കുന്ന

ഭൂട്ടാനും നേപ്പാളും

ഭൂട്ടാനും നേപ്പാളും

ഭീകരവാദത്തിനെതിരെ പാകിസ്താന്‍ നിലപാടെടുത്തില്ലെങ്കില്‍ ബംഗ്ലാദേശും അഫ്ഗാനിസ്താനും തങ്ങളോട് സംസാരിക്കില്ലെന്നും ഭൂട്ടാനും നേപ്പാളും ഇന്ത്യയെ പിന്തുണച്ച് കൂടെ നില്‍ക്കും എന്നതുമാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്.

അഫ്ഗാനിസ്താനും ബംഗ്ലാദേശും

അഫ്ഗാനിസ്താനും ബംഗ്ലാദേശും

പാകിസ്താന്റെ ഭീകരവാദത്തോടുള്ള അനുകൂല നിലപാടുകളോടുള്ള എതിര്‍പ്പ് പ്രകടമാക്കിയായിരുന്നു നവംബറില്‍ നടക്കാനിരുന്ന 19ാമത് സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചത്. ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചതോടെ ഉച്ചകോടി മാറ്റിവയ്ക്കുകയായിരുന്നു.

English summary
Pak MP seeks action against Mumbai attack master mind HafiZ Sayeed. Pakistan fears isolation from world countries after Uri terror attack in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X