പാകിസ്താനില്‍ ഭീകരര്‍ ബസ്സില്‍ കയറി 43 പേരെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ്: അയല്‍രാജ്യമായ പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ആയുധധാരികളായ എട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് മാരകമായി പരിക്കേറ്റു. കറാച്ചിയില്‍ സഫൂറ ചൗക്ക് പ്രദേശത്ത് ബസ്സിലെ യാത്രക്കാര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഇസ്മയിലി വിഭാഗത്തില്‍ പെട്ട ആളുകളാണ് കൊല്ലപ്പെട്ടത് എന്ന് ദേശീയ ദിനപ്പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തോക്കുമായി ബസ്സിനുള്ളില്‍ കയറിയ ഭീകരര്‍ യാത്രക്കാര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. യാത്രക്കാരുടെ തലയിലാണ് വെടിവെച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ അസ്ഹര്‍ ഗാര്‍ഡന്‍ കോളനിയിലെ താമസക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഇസ്മയിലി കമ്യൂണിറ്റിയുടെ ഹൗസിംഗ് പ്രൊജക്ടാണ് അല്‍ അസ്ഹര്‍ ഗാര്‍ഡന്‍ കോളനി.

കറാച്ചിയിലെ ഫെഡറര്‍ ബി പ്രദേശത്തേക്ക് പോകുന്ന യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആക്രമണം നടക്കുമ്പോള്‍ ബസ്സില്‍ അറുപതോളം ആളുകളാണ് ഉണ്ടായിരുന്നത്. പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. കൂട്ടക്കൊല നടത്തിയ ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications