കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് ട്രംപ്..പാകിസ്താനിയേയും അമേരിക്കയില്‍ കയറ്റില്ല..!!

7 മുസ്ലിം രാജ്യങ്ങളെ വിലക്കിയതിന് പിന്നാലെ അടുത്തതായി അമേരിക്ക ഉന്നം വെയ്ക്കുന്നത് പാകിസ്താനെ.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇസ്ലാമിക ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടുത്തതായി ലക്ഷ്യമിടുന്നത് പാകിസ്താനെയാണ്. കുടിയേറ്റം നിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെയും സമീപഭാവിയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നതായാണ് വിവരം. അഫ്ഗനാസ്താനും ട്രംപിന്റെ പിടി വീഴും

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു

പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണെന്നാണ് വൈറ്റ്ഹൗസ് വിലയിരുത്തുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനും ഇടം പിടിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്.

പാകിസ്താനെതിരെ ആദ്യമായി

നേരത്തെ മുതലേ പാകിസ്താനോടും പാകിസ്താന്റെ തണലില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളോടും അയഞ്ഞ സമീപനമായിരുന്നു അമേരിക്കയ്ക്ക്. ഇതാദ്യമായാണ് പാകിസ്താനെയും വിലക്കുമെന്ന തരത്തില്‍ ഒരു പ്രസ്താവന ഉണ്ടാവുന്നത്.

അഫ്ഗാനും കുടുങ്ങും

പാകിസ്താനെതിരെ വിലക്കുമായി അമേരിക്ക മുന്നോട്ട് നീങ്ങുകയാണെങ്കില്‍ അത് ഇന്ത്യയ്ക്കുള്ള പരോക്ഷ പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പാകിസ്താനൊപ്പം അഫ്ഗാനിസ്താനും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ട്രംപിന് പിന്തുണ

വൈറ്റ ഹൗസ് പ്രതിനിധി ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കുള്ള വിലക്ക് സംബന്ധിച്ച പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ട്രംപിന്റെ പുതിയ ഉത്തരവിനെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രതിനിധി അമേരിക്കയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ട്രംപിന്റെ നിലപാടിനെയും പിന്തുണച്ചു.

വിവാദ ഉത്തരവ്

അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. സിറിയ, സുഡാന്‍, ലിബിയ, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കുള്ളത്.

ഉത്തരവിന് സ്റ്റേ

പ്രസിഡന്റിന്റെ വിവാദഉത്തരവ് ഫെഡറല്‍ ജഡ്ജ് സ്റ്റേ ചെയ്തിരിക്കുകയാണ്. കൃത്യമായ വിസയും രേഖകളുമായി രാജ്യത്തെത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാമെന്നാണ് ഫെഡറല്‍ കോടതി വിധിച്ചത്. വിസ ഉള്‍പ്പെടെ രേഖകളുമായി എത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

തിരിച്ച് പണികൊടുത്ത് ഇറാൻ

ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്‍റെ നീക്കത്തിന് മറുപടിയായാണ് ഇറാന്റെ നീക്കം

വെൽകം ടു കാനഡ

മുസ്ലിം അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് തിരിച്ച് ഇറാന്‍ പണി കൊടുത്തതിന് പിന്നാലെ കാനഡയും ചുട്ട മറുപടി നല്‍കി . ട്രംപ് വിലക്കിയ മുസ്ലിം അഭയാര്‍ത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നടപടി തരംഗമായി.

English summary
White House to include Pakistan in its Immigration ban list in recent future. Afganistan also will be included in the list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X