Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ പട്ടാളം ഖത്തറിലേക്ക്; പ്രധാനമന്ത്രി ദോഹയില്‍... 200 കോടി ഡോളര്‍ സഹായം ഉറപ്പിച്ചു

ദോഹ/ഇസ്ലാമാബാദ്: പാകിസ്താനും ഖത്തറിനുമിടയില്‍ രണ്ടു പ്രധാന സംഭവങ്ങളാണ് ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ സൈന്യത്തെ ഖത്തറിലേക്ക് സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടി അയക്കുന്നതിന് പാകിസ്താന്‍ മന്ത്രിസഭ അനുമതി നല്‍കി എന്നതാണ് പ്രധാന വാര്‍ത്ത. ഇതുസംബന്ധിച്ച് പാകിസ്താന്റെ വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസീബ് തന്നെയാണ് വിശദീകരിച്ചത്.

പാകിസ്താന്‍ പ്രധാനന്ത്രി ഷഹ്ബാസ് ഷരീഫ് ഖത്തര്‍ സന്ദര്‍ശനത്തിലാണ്. ഷഹ്ബാസിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. ഖത്തര്‍ ഭരണകൂടവുമായുള്ള ചര്‍ച്ചയില്‍ പാകിസ്താന് സാമ്പത്തിക സഹായം നല്‍കാന്‍ ധാരണയാകുമെന്നാണ് മറ്റൊരു വാര്‍ത്ത. രണ്ടു വാര്‍ത്തകളുടെയും വിശദാംശങ്ങള്‍ ഇങ്ങനെ...

1

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. സൗദിയുടെയും യുഎഇയുടെയും ചൈനയുടെയും സഹായമായിരുന്നു പാകിസ്താനെ തകര്‍ച്ചയില്‍ നിന്ന് ഒരു പരിധി വരെ സഹായിച്ചത്. ഇതെല്ലാം ഏകദേശം നിലച്ച മട്ടാണ്. നേരത്തെ പാകിസ്താനെ സഹായിച്ചിരുന്ന അമേരിക്കയും ഇപ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ സഹായമാണ് ഇപ്പോള്‍ പാകിസ്താന് പ്രതീക്ഷ.

2

സൗദി അറേബ്യയും യുഎഇയും പാകിസ്താന് നേരത്തെ വായ്പ അനുവദിച്ചിരുന്നു. വീണ്ടും വായ്പ ആവശ്യപ്പെട്ടെങ്കിലും രണ്ടു രാജ്യങ്ങളും അനുവദിച്ചില്ല. പകരം പരോക്ഷമായ സാമ്പത്തിക സഹായം നല്‍കാന്‍ ഇരുരാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ദോഹയിലെത്തിയിരിക്കുന്നത്.

3

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഷഹ്ബാസ് ഷരീഫ് ദോഹ സന്ദര്‍ശനത്തിലാണ്. 200 കോടി ഡോളര്‍ ഖത്തറില്‍ നിന്ന് പാകിസ്താന് ലഭിക്കുമെന്നാണ് പുതിയ വിവരം. 100 കോടി ഡോളറിന്റെ എണ്ണ സഹായം നേരത്തെ സൗദി വാഗ്ദാനം ചെയ്തിരുന്നു. 100 കോടി ഡോളറിന്റെ നിക്ഷേപം യുഎഇയും ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഎഇയുടെയും സൗദിയുടെയും സഹായം പരോക്ഷമാണ്. എന്നാല്‍ ഖത്തറിന്റേത് നേരിട്ടുള്ള സഹായമാണ് എന്നതാണ് എടുത്തുപറയേണ്ടത്.

4

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ സഹായം പാകിസ്താന് ഉടന്‍ ലഭിക്കുമെന്നാണ് മറ്റൊരു വിവരം. ഈ മാസം 29ന് ഐഎംഎഫിന്റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഐഎംഎഫ് പണം അനുവദിക്കൂ. 120 കോടി ഡോളര്‍ സഹായമാണ് ഐഎംഎഫില്‍ നിന്ന് ലഭിക്കുക. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ പാകിസ്താന്റെ രൂപ കരുത്താര്‍ജിച്ചു.

5

ആഗോള തലത്തില്‍ നിലവില്‍ വലിയ നേട്ടമുണ്ടാക്കുന്ന ഏക നാണയം പാകിസ്താന്റെ രൂപയാണ്. 11 ശതമാനം നേട്ടമാണ് രൂപയുണ്ടാക്കിയത്. കഴിഞ്ഞ മാസം വലിയ ഇടിവാണ് പാകിസ്താന്‍ രൂപയുടെ മൂല്യത്തിലുണ്ടായിരുന്നത്. വിദേശ സഹായം ലഭിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ രൂപ കരുത്താര്‍ജ്ജിച്ചു. ഇതിനിടെയാണ് ഖത്തറിലേക്ക് പാകിസ്താന്‍ സൈന്യത്തെ അയക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

6

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാന്‍ പോകുകയാണ്. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍. കായിക മാമാങ്കത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പാകിസ്താന്‍ സൈന്യത്തെ ഖത്തറിലേക്ക് അയക്കുന്നത്. പാകിസ്താന്‍ മന്ത്രി മറിയം ഔറംഗസീബ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. പാകിസ്താന്‍ മന്ത്രിസഭ ഇതുസംബന്ധിച്ച കരട് രേഖയ്ക്ക് അംഗീകാരം നല്‍കി.

7

പാകിസ്താന്‍ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫ് ഹെഡ്ക്വാട്ടേഴ്‌സും വിദേശകാര്യ മന്ത്രാലയവും ഖത്തറിലേക്ക് സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. രഹസ്യാന്വേഷണ വിഭാമഗമായ ഐഎസ്‌ഐയും സൈന്യത്തെ അയക്കുന്നതിനെ എതിര്‍ത്തില്ലെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി സൈന്യത്തിന്റെയും നാറ്റോയുടെയും സഹായവും ഖത്തറിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+