ഇത് പാകിസ്താന്റെ യുദ്ധ കാഹളമോ? ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പാക് ആണവ മിസൈല്‍ പരീക്ഷണം

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാകിസ്താന്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് സന്നാഹമൊരുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് യുദ്ധപ്രഖ്യാപനം പോലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്.

Cruise Missile

മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കുന്ന ബാബര്‍-3 മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. 450 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈലാണ് ബാബര്‍-3. വെള്ളത്തില്‍ നിന്ന് തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്. മിസൈല്‍ വിജയകരമായി പരീക്ഷിച്ചെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് വിക്ഷേപണം നടത്തിയതെന്ന വിവരം പാകിസ്താന്‍ പുറത്ത് വിട്ടിട്ടില്ല.

പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് പാക് സൈന്യം അറിയിച്ചു.

English summary
Pakistan fired its first submarine-launched cruise missile on Monday, the military said. The Pakistani military said the Babur-3 missile was "capable of delivering various types of payloads.
Please Wait while comments are loading...