കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭൂകന്പത്തില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു!

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു. ഗ്വാദര്‍ തീരത്തിനടുത്ത് കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 100 അടി ഉയരവും 200 അടി വീതിയുമുള്ളതാണ് ദ്വീപ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ 208 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സെപ്റ്റംബര്‍ 24 ന് വൈകുന്നേരം 4.29 നാണ് ഭൂകമ്പം ഉണ്ടാകുന്നത്.

Earthquake, Pakistan

പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിയ്ക്കുന്നുണ്ട്. 373 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഭൂകമ്പം ഏറ്റവും ദുരന്തം വിതച്ചത് അവരാന്‍ ജില്ലയിലാണ്. ഭൂകമ്പത്തെത്തുടര്‍ന്നാണ് കടല്‍ ഉള്ളിലേയ്ക്ക് വലിയുകയും കടല്‍ത്തിട്ട് പോലുള്ള വലിയൊരു ദ്വീപ് രൂപ്പെടുകയും ചെയ്തു. എട്ട് മിനുട്ട് നീണ്ട് നിന്ന ഭൂകമ്പത്തെത്തുടര്‍ന്നാണ് ഗ്വാദര്‍ തീരത്ത് അറബിക്കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടത്.

ദ്വീപ് ഉണ്ടായ വാര്‍ത്ത ഔദ്യോഗികമായി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഉന്നതാധികാരികള്‍ സ്ഥിരീകരിച്ചു. യൂട്യൂബിലും മറ്റും പുതിയ ദ്വീപിന്റെ ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. ഭൂകമ്പം ഉണ്ടാകുന്ന ചില പ്രദേശങ്ങളില്‍ അതിന്റെ തീവ്രതയ്ക്കനുസരിച്ച് ഇത്തരം ഭൂരൂപങ്ങള്‍ ഉണ്ടാകാറുണ്ട്. പുതിയ ദ്വീപിനെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശകലനങ്ങള്‍ പുറത്ത് വന്നിട്ടില്ല. കടലില്‍ രൂപപ്പെട്ട ദ്വീപ് ദുരന്തത്തിനിടയിലും ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്നു.

English summary
The earthquake was so powerful that it caused the seabed to rise and create a small, mountain-like island about 600 meters (yards) off Pakistan's Gwadar coastline in the Arabian Sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X