പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പ് ; 101 സീറ്റുകൾ നേടി ഇമ്രാൻ പക്ഷം..ഇനി എന്ത്? ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ഇമ്രാൻ ഖാന്റെ പാർട്ടിയായ തഹ്‍രീകെ ഇൻസാഫിനെ പിന്തുണക്കുന്ന സ്വതന്ത്രർക്ക് മുന്നേറ്റം. 266 സീറ്റുകളിൽ 101 സീറ്റുകളിലാണ് സ്വതന്ത്രർ വിജയിച്ചത്. അതേസമയം നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ് (എൻ) 75 ഇടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) 54 സീറ്റുകളും നേടി. സർക്കാർ രൂപീകരിക്കാൻ 133 സീറ്റുകളാണ് ആവശ്യം.
ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാന്റെ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കുകയായിരുന്നു. എന്നിട്ടും പി എം എൽ നേതാക്കൾ നേടിയ കൂറ്റൻ വിജയം ഇമ്രാൻ ഖാന്റെ വൻ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം പി എം എല്ലിന് എതിരായതോടെ വോട്ടെണ്ണൽ മന്ദഗതിയിലായത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സൈന്യത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണമായിരുന്നു ഇമ്രാൻ ഖാൻ അനുകൂലികൾ ആരോപിച്ചത്. പ്രവർത്തകർ തെരുവിലിറങ്ങി വലിയ പ്രതിഷേധം തീർക്കുകയും ചെയ്തു. ഇത് പലയിടത്തും സംഘർഷത്തിന് വഴിവെച്ചു. പലയിടങ്ങളിലും പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഖൈബർ പഖ്തൂൻഖ്വ മേഖലയിൽ പോലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പി എം എൽ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇന്റർനെറ്റ് പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വൈകാൻ കാരണമെന്നാണ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചത്. അതേസമയം ഫ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് വൻ വിജയം നേടാൻ സാധിച്ചെങ്കിലും പി എം എല്ലിനെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള നീക്കങ്ങൾ നവാസ് ശരീഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച് കഴിഞ്ഞു.ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും മറ്റ് ചെറിയ പാര്‍ട്ടികളെയും ചേര്‍ത്ത് സഖ്യം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നവാസ് ഷെരീഫ്. കൂടിക്കാഴ്ച പൂർത്തിയാക്കിയെന്നും സഖ്യ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനത്തിനായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പി പി പി- പി എം എൽ -എൻ നേതാക്കൾ അറിയിച്ചു.
അതേസമയം പുതിയ മുന്നണി ഉടന്‍ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവര്‍ അതില്‍ ചേരണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടുട്ടുണ്ട്. നവാസ് ഷെരീഫ് പുതിയ സഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടരുമ്പോൾ ഇമ്രാൻ ഖാൻ ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications