ഭീകരര്‍ക്കെതിരെ പാകിസ്താന്; മസൂദ് അസര്‍ ഉള്‍പ്പെടെ 5,100 ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഭീകരരുടെ പട്ടികയില്‍ മുസ്ലിം പണ്ഡിതന്മാരും
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറുള്‍പ്പെടെയുള്ള ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്താന് മരവിപ്പിച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്റെ ഭീകരവാദത്തിന് ഒത്താശ ചെയ്തുകൊണ്ടുള്ള നിലപാടിനെ വിമര്‍ശിച്ച് ലോക രാഷ്ട്രങ്ങള്‍ നേരിട്ട് രംഗത്തെത്തിയതിന് പിന്നാലയാണ് പാകിസ്താന് ഭീകരര്‍ക്കെതിരെ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.
ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്ന ആവശ്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. പാക് മാധ്യമങ്ങളായിരുന്നു സര്‍്ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നത്.

കരുനീക്കം ഭീകരര്‍ക്കെതിരെ
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കം. ഭീകരരെന്ന് സംശയിക്കുന്ന ആയിരത്തോളം പേരുടെ പട്ടികയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.

നടപടിയ്ക്ക് പിന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്
1,200 ഓളം ഭീകരരുടെ ബാങ്ക് അക്കൗണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് ഇതിനകം മരവിപ്പിച്ചിട്ടുള്ളത്. 1997ലെ ഭീകരവിരുദ്ധ നിയമത്തിന് കീഴിലാണ് 'എ' ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്കെതിരെയുള്ള നടപടി.

മസൂദ് അസര്‍
മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയുടെ സൂത്രധാരനായ മസൂദ് അസറിന്റെ അക്കൗണ്ടുകള്‍ എ ലിസ്റ്റില്‍പ്പെടുത്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് മരവിപ്പിച്ചിട്ടുള്ളത്.

അസര്‍... കരുതല്‍ തടങ്കലില്‍
ഇന്ത്യയ്ക്കെതിരെ നടന്ന രണ്ട് ഭീകരാക്രമണത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയ അസറിനെ പാക് സുരക്ഷാ സേന കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പാക് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയില്‍
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തെ തുടര്‍ന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ചൈനയാണ് ഇന്ത്യയുടെ നീക്കത്തെ പ്രതിരോധിച്ച് രംഗത്തെത്തിയത്.

ഭീകരവിരുദ്ധ അതോറിറ്റി
പാകിസ്താനിലെ ഭീകരവിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസമാണ് മസൂദ് അസര്‍ ഉള്‍പ്പെടെ 5,500 പേരുള്‍പ്പെട്ട പട്ടിക സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് കൈമാറുന്നത്. ഇവരില്‍ 5000 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ബാങ്ക് വ്യക്തമാക്കുന്നു. 400 മില്യണ്‍ രൂപയാണ് ഈ അക്കൗണ്ടുകളില്‍ നിന്നായി മരവിപ്പിച്ചിട്ടുള്ളത്.

പാകിസ്താനിലും പാക് അധീന കശ്മീരിലും
ഖൈബര്‍ പാഖ്തന്‍ക്വ, ഫാറ്റ എന്നിവിടങ്ങളില്‍ നിന്നായി 3,078 അക്കൗണ്ടുകള്‍, പഞ്ചാബ്( 1,443), സിന്ധ് (226), ബലൂചിസ്താന്‍(193), ജില്‍ജിത്ത് ബാല്ട്ടിസ്ഥാന്(106), ഇസ്ലാമാബാദ്( 26) എന്നിങ്ങനെയാണ് മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണം. ഇതിന് പുറമേ 26 പേര് പാക് അധീന കശ്മീരില്‍ നിന്നുള്ളവരാണ്.

മുസ്ലിം പണ്ഡിതന്മാരും
പാകിസ്താന് തയ്യാറാക്കിയ പട്ടികയില്‍ ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദ് മൗലാനാ അസീസ്, അഹ് ലേ സുന്നത്ത് വാല് ജമാഅത്തെ നേതാക്കളായ മൗലവി അഹമ്മദ് ലുധിയാന്‍വി, ഔറംഗസേബ് ഫറൂഖി, അല്‍ഖ്വയ്ദയുടെ മാത്തിയുര് റഹ്മാന് എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമേ തെഹരീക്ക് താലിബാന് മന്‍സൂര്‍ ഏലിയാസ് ഇബ്രാഹിം, ഖാരി ഇഹ്സാന്‍ ഏലിയാസ് ഉസ്താദ് ഹുസൈഫ, ലഷ്കര്‍ ഇ ജാന്‍വിയുടെ റംസാന് മെംഗല്‍ എന്നിവരും പാകിസ്താന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications