കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഒരാളെ തൂക്കി കൊന്നതിനെ കൊലവിളിച്ചവര്‍ ഇതൊന്ന് വായിക്കണം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഏറെനാളായി ഉയരുന്ന ആവശ്യമാണ്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് മുന്‍പും ഈ ആവശ്യം ശക്തമായിരുന്നു. ഇപ്പോഴും വധശിക്ഷയ്‌ക്കെതിരെ നിലപാടെടുക്കുന്നവര്‍ ഇന്ത്യയില്‍ കുറവല്ല. എന്നാല്‍ അയല്‍ രാജ്യമായ പാകിസ്താനിലെ സ്ഥിതി വ്യത്യസ്തമല്ല.

വ്യാഴാഴ്ച (16-10-2015)യാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് പേരെ തൂക്കിക്കൊന്നു. ഇന്ത്യയില്‍ ഒരാളെ തൂക്കിക്കൊന്നപ്പോള്‍ പാകിസ്താനിലും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇത്തരത്തില്‍ മുറവിളി കൂട്ടിയവരാണ് ഒരു ദിവസം തന്നെ ആറ് പേരെ തൂക്കിലേറ്റിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാകിസ്താനില്‍ തൂക്കിലേറ്റപ്പെട്ടത് 240 പേരാണ്.

Hanging

ലാഹോര്‍, റാവല്‍പിണ്ടി, മുള്‍ട്ടാന്‍. ദേര ഘാസി ഖാന്‍ എന്നിവിടങ്ങളിലാണ് വധശിക്ഷ നടപ്പാക്കിയത്. കൊലപാതക കേസില്‍ അറസ്റ്റിലായവരാണ് വധശിക്ഷയ്ക്ക് വിധേയരായ ആറ് പേരും. പെഷവാറിലെ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 160 പേരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പാകിസ്താന്‍, ഭീകരരെ ഉള്‍പ്പടെ അതിവേഗ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

English summary
Pakistan hangs another six convicts in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X