കാബൂള്‍ സ്‌ഫോടനത്തിന് പിന്നില്‍ ഹഖാനി ഗ്രൂപ്പ്, പാകിസ്താന്റെ സഹായം, ഇന്ത്യ അടുത്ത ടാര്‍ഗറ്റ്?
കാബൂള്‍: ഞെട്ടിക്കുന്ന വിവരങ്ങളാണ് കാബൂള്‍ സ്‌ഫോടനത്തില്‍ പുറത്തേക്ക് വരുന്നത്. പാകിസ്താന്റെ കരങ്ങളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഹഖാനി നെറ്റ് വര്‍ക്കാണ് സ്‌ഫോടനത്തിന് കാരണക്കാര്‍. ഇവര്‍ പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താന്‍ സൈന്യം അറിഞ്ഞ് കൊണ്ട് മാത്രമേ ഹഖാനി ഗ്രൂപ്പ് പ്രവര്‍ത്തിക്കൂ. ഇവരുടെ അടുത്ത ടാര്‍ഗറ്റ് ഇന്ത്യയാണോ എന്നാണ് ആശങ്ക. ഇന്റലിജന്‍സ് വൃത്തങ്ങള്‍ വളരെ കരുതലോടെയാണ് ഇരിക്കുന്നത്.

പാകിസ്താനും ഹഖാനി ശൃംഖലയും തമ്മിലുള്ള ബന്ധം അറിയാമെന്ന് താലിബാന്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അഫ്ഗാനില്‍ തുടരുന്നത് ഇന്ത്യക്ക് ആശങ്കയാണ്. അതേസമയം മൂന്നാമതൊരു സ്‌ഫോടനത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. തുര്‍ക്ക്‌മെനിസ്ഥാന്‍ എംബസിക്കുള്ളിലായിരുന്നു സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ രണ്ട് പേരെയും സ്‌ഫോടനം നടന്നതിന് പിന്നാലെ അറസ്റ്റ് ചെയ്തതോടെയാണ് ഇത് ഒഴിവാക്കാനായത്. അറസ്റ്റിലായ രണ്ട് പേരും പാകിസ്താനികളാണ്. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ താലിബാന്‍ കസ്റ്റഡിയിലാണ്.

കാബൂള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 പിന്നിട്ടിരിക്കുകയാണ്. നൂറ്റമ്പതിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഐസിസിന്റെ അഫ്ഗാന്‍ വിഭാഗവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതേസമയം അമേരിക്കന്‍ ട്രൂപ്പുകളെയും അവരുടെ അഫ്ഗാന്‍ സഖ്യകക്ഷികളെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഐസിസ് പറഞ്ഞിരുന്നു. ആക്രമണം നടത്തിയ ഭീകരന്റെ ചിത്രവും ഐസിസ് പുറത്തുവിട്ടിരിുന്നു. എന്നാല്‍ ഈ അവകാശവാദത്തിന് ആധികാരികതയുണ്ടായിരുന്നില്ല. താലിബാന്‍ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന് യുഎസ് സൈനികര്‍ നില്‍ക്കുന്നിടത്ത് വരെ ഭീകരന്‍ എത്തിയെന്നും ഐസിസ് അവകാശപ്പെട്ടിരുന്നു.

അതേസമയം ഐസിസിന്റെ ടാര്‍ഗറ്റില്‍ ഇന്ത്യയുമുണ്ടെന്നാണ് സൂചന. അഫ്ഗാനിലെ ഐസിസ് കൊറാസാനിലൂടെ തീവ്രവാദം മധ്യേഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ തീവ്രവാദ ആക്രമണങ്ങളും, അതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യലുമൊക്കെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഖിലാഫത്ത് ഭരണം സ്ഥാപിക്കലാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കള്‍ക്കിടയില്‍ ഐസിസിന് വലിയ സ്വാധീനമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയില്‍ നിരവധി സ്ലീപ്പര്‍ സെല്ലുകള്‍ അടക്കം ആക്ടീവാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇവരുടെ റിക്രൂട്ട്‌മെന്റിനെ കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ ആശങ്കയുണ്ട്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ തീവ്രവാദ ഗ്രൂപ്പുകളുടെ കളിത്തൊട്ടിലായി രാജ്യം മാറിയിരിക്കുകയാണ്. പാകിസ്താനിലുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകളും ഇവിടേക്കാണ് കളം മാറിയിരിക്കുന്നത്. കശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരരായ ജെയ്‌ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനിലെ ഹെല്‍മെണ്ട് പ്രവിശ്യയിലേക്ക് കൂടുമാറിയിരിക്കുകയാണ്. കാണ്ഡഹാറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.

ലഷ്‌കര്‍ ഇ ത്വയ്ബയും അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ വലിയ പങ്ക് ഇവര്‍ക്കാണ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ മേഖലയിലേക്കാണ് ഇവര്‍ ക്യാമ്പ് മാറ്റിയത്. എന്നാല്‍ ഇന്ത്യയെ ടാര്‍ഗറ്റ് ചെയ്യാന്‍ ഐസിസ് കോറസാന്‍ ഗ്രൂപ്പിന്റെ തീരുമാനം. കാബൂളിലെ ആക്രമണം താലിബാന് വേണ്ടത്ര സുരക്ഷ ഒരുക്കാനാവില്ലെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ്. അഫ്ഗാനിസ്ഥാനിലെ സുപ്രധാന അധികാരം കേന്ദ്രമായി മാറാനാണ് കോറസാന്റെ തീരുമാനം. യുഎസ് വിട്ടുപോകുന്ന സാഹചര്യത്തില്‍ താലിബാനെ തന്നെ പുറത്താക്കി അധികാരം പിടിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
Recommended Video

കോറസാന്‍ ഗ്രൂപ്പ് പാകിസ്താനി താലിബാനില്‍ നിന്നാണ് രൂപീകരിക്കപ്പെട്ടത്. പാകിസ്താന്‍ സുരക്ഷാ സേനയെ പേടിച്ച് ഓടി ഓളിച്ചവരാണ് ഇവര്‍. പാകിസ്താനികളും മറ്റ് തീവ്രവാദികളും അടങ്ങുന്നവരാണ് ഐസിസ് കോറസാന്‍. ഉസ്‌ബെക് തീവ്രവാദികളും ഇവര്‍ക്കൊപ്പം ലയിച്ചതാണ്. എന്നാല്‍ അഫ്ഗാന്‍ താലിബാന്‍ വിരുദ്ധരാണ് ഇവര്‍. ഒരേസമയം താലിബാനെതിരെയും യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരെയാണ് ഇവരുടെ പോരാട്ടം. അതേസമയം യഥാര്‍ത്ഥ ഐസിസുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications