കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി രാജ്യത്തിന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റതിന്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇമ്രാന്‍ ഖാന്‍ ഇനി മുതല്‍ പാര്‍ലമെന്റ് അംഗമല്ല എന്ന് പാകിസ്ഥാനിലെ ഉന്നത തെരഞ്ഞെടുപ്പ് ബോഡി അറിയിച്ചു. രാജ്യത്തിന് വിദേശ നേതാക്കളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് വരുമാനം മറച്ചുവെച്ച കേസിലാണ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയത്.

അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇമ്രാന്‍ ഖാന്‍ വിഝി പ്രഖ്യാപനത്തിന് ഹാജരായിരുന്നില്ല. ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

1

ഇമ്രാന്‍ ഖാന്‍ അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാണെന്നും ആണ് ഇ സി പി (ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് പാകിസ്ഥാന്‍) വിധിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ഇമ്രാന്‍ ഖാനെതിരെ നടപടിയെടുക്കുമെന്നും ഇ സി പി അറിയിച്ചു. അതേസമയം തീരുമാനത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ അസദ് ഉമര്‍ പറഞ്ഞു.

'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര

2

നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത് എന്നതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പില്‍ എട്ട് ദേശീയ അസംബ്ലി സീറ്റുകളില്‍ ആറെണ്ണവും മൂന്നില്‍ രണ്ട് പ്രവിശ്യാ അസംബ്ലി സീറ്റുകളും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

3

2018 ല്‍ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍, ഔദ്യോഗിക സന്ദര്‍ശന വേളയില്‍ സമ്പന്ന അറബ് ഭരണാധികാരികളില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നു. ഇവ പിന്നീട് തോഷഖാനയില്‍ നിക്ഷേപിച്ചു. പിന്നീട് കുറഞ്ഞ വിലയ്ക്ക് അദ്ദേഹം അത് വാങ്ങുകയും വന്‍ ലാഭത്തിന് വില്‍ക്കുകയും ചെയ്തു.

'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?

4

1974-ല്‍ സ്ഥാപിതമായ തോഷഖാന ക്യാബിനറ്റ് ഡിവിഷന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു വകുപ്പാണ്. സമ്മാനങ്ങളില്‍ ഒരു ഗ്രാഫ് റിസ്റ്റ് വാച്ച്, ഒരു ജോടി കഫ്‌ലിങ്കുകള്‍, വിലകൂടിയ പേന, ഒരു മോതിരം, നാല് റോളക്‌സ് വാച്ചുകള്‍ എന്നിവ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പുറത്താക്കപ്പെട്ട ഏക പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍.

English summary
Pakistan's former Prime Minister Imran Khan has been disqualified by the Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X