സഹായിച്ച തുര്‍ക്കിയെ വല്ലാതെ സഹായിച്ച് പാകിസ്താന്‍; ഭൂകമ്പ ബാധിതര്‍ക്കായി എത്തിച്ചത് പഴയ സാധനങ്ങള്‍
പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനായ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുര്‍ക്കി നല്‍കിയ അതേ സഹായ കിറ്റ് തന്നെയാണ് പാകിസ്താന്‍ അവര്‍ക്ക് സഹായമെന്ന പേരില്‍ നല്‍കയിരിക്കുന്നതെന്ന് മസൂദ് പറയുന്നു.

ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ദുരന്തബാധിതര്‍ക്കായി പാകിസ്താന്‍ നല്‍കിയ ദുരിതാശ്വാസ പാക്കേജില്‍ കടുത്ത വിമര്‍ശനം. മുമ്പ് തുടര്‍ക്കി നല്‍കിയ രക്ഷാപ്രവര്‍ത്ത സാധനങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് തന്നെ നല്‍കിയിരിക്കുകയാണ് പാകിസ്താന്‍. പാക് മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അതിരൂക്ഷമായ പ്രളയം പാകിസ്താനിലുണ്ടായിരുന്നു. ഇത തുടര്‍ന്ന് തുര്‍ക്ക് പാകിസ്താനെ നന്നായി തന്നെ സഹായിച്ചിരുന്നു. സി-130 വിമാനങ്ങള്‍ നിറച്ചും അവശ്യ സാധനങ്ങളും, മരുന്നുകളുമെല്ലാം എത്തിച്ചിരുന്നു ഈ പൂച്ച. ഇതേ സഹായങ്ങള്‍ നിരസിച്ചിരിക്കുകയാണ് പാകിസ്താന്‍ ഇപ്പോള്‍.
അതേസമയം പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനായ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് തെളിവുകളൊന്നും ലഭിച്ചത്. തുര്‍ക്കി നല്‍കിയ അതേ സഹായ കിറ്റ് തന്നെയാണ് പാകിസ്താന്‍ അവര്‍ക്ക് സഹായമെന്ന പേരില്‍ നല്‍കയിരിക്കുന്നതെന്ന് മസൂദ് പറയുന്നു.

പാകിസ്താനിലെ വെള്ളപ്പൊക്കത്തിന്റെ സമത്തായിരുന്നു സഹായവുമായി തുര്‍ക്കി എത്തിയത്. അന്ന് ലഭിച്ച സാധനങ്ങളില്‍ ബാക്കി വന്നവയെല്ലാം പാകിസ്താന്‍ റീപാക്കേജ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അത് തുര്‍ക്കിയിലേക്ക് തന്നെ അയക്കുകയായിരുന്നു. ഭൂകമ്പത്തില്‍ സഹായമെന്ന പേരിലായിരുന്നു അയച്ചത്. പാക് ടിവി ന്യൂസ് ചാനലായ ജിഎന്‍എന്‍ ന്യൂസിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
അതേസമയം ഈ വെളിപ്പെടുത്തല്‍ പാകിസ്താന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. തുര്‍ക്കിയിലെ ഭൂകമ്പ മേഖലയിലേക്കുള്ള സഹായ പ്രവര്‍ത്തനങ്ങളും, രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ്.
ഇതിനോടകം തുര്‍ക്കിയിലും സിറിയയിലുമായി 45000ത്തോളം പേര്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ഇപ്പോഴും മരണസംഖ്യ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ ധാരാളം മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications