സംഝോധ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തി വെച്ച് പാകിസ്താന്‍; അട്ടാരി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്താന്റെ ഭാഗത്ത് നിന്നും പുതിയ നീക്കം. സംഝോത് എക്‌സ്പ്രസ് തടഞ്ഞു വെച്ചാണ് പാകിസ്താന്റെ പ്രതിഷേധം. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സംഝോധ എക്‌സ്പ്രസിനെ തടഞ്ഞതായി പാകിസ്ഥാന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ പ്രതിപക്ഷ നിരയില്‍ ഭിന്നത... ഡാനിഷ് അലിയെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നിന്ന് പുറത്താക്കി!
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും 370-ാം വകുപ്പ് നിര്‍ത്തലാക്കാനും മോദി സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചതിനു ശേഷം പാകിസ്ഥാന്‍ സ്വീകരിച്ച നടപടികളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഏറ്റവും പുതിയ നീക്കത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല. അട്ടാരി അതിര്‍ത്തിയില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിന് ഇത് കാരണമായി. സംഝോധ എക്‌സ്പ്രസിലെ തങ്ങളുടെ ഡ്രൈവറെയും ഗാര്‍ഡിനെയും അട്ടാരി അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് അയയ്ക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു.
സംഝോധ എക്‌സ്പ്രസ് ട്രെയിന്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നത് പാകിസ്ഥാന്റെ ഊഴമാണെന്ന് അട്ടാരി റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു, എന്നാല്‍ അയല്‍ക്കാര്‍ വ്യാഴാഴ്ച കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ അയയ്ക്കുന്നതിനുപകരം പാകിസ്ഥാനില്‍ നിന്ന് സംഝോധ എക്‌സ്പ്രസ് തിരിച്ചെടുക്കാന്‍ ഡ്രൈവറെയും ക്രൂവിനെയും അയയ്ക്കണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലുള്ള സുരക്ഷാ കാരണങ്ങള്‍ പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രയ്ക്ക് വിസയുള്ള ഡ്രൈവറെയും ക്രൂവിനെയും ട്രെയിന്‍ തിരികെ കൊണ്ടുവരാന്‍ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് അരവിന്ദ് കുമാര്‍ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച പാകിസ്താന്‍ ഇന്ത്യയുമായി നയതന്ത്രബന്ധം തരംതാഴ്ത്താന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയിരുന്നു. ദേശീയ സുരക്ഷാ സമിതിയുടെ (എന്‍എസ്സി) നിര്‍ണായക യോഗത്തില്‍ അധ്യക്ഷത വഹിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഉഭയകക്ഷി ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനിച്ചു.
''ഞങ്ങളുടെ അംബാസഡര്‍മാര്‍ മേലില്‍ ദില്ലിയില്‍ ഉണ്ടാവില്ല, അവരുടെ ആളുകളെയും തിരിച്ചയക്കും,'' വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി എന്‍എസ്സി യോഗത്തിന് തൊട്ടുപിന്നാലെ ടെലിവിഷനില്‍ പ്രതികരിച്ചു. ''ഇന്ന് ദേശീയ സുരക്ഷാ സമിതിയുടെ തീരുമാനത്തിന് അനുസൃതമായി, പാകിസ്ഥാനിലേക്കുള്ള ഹൈക്കമ്മീഷണറെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'' എന്ന് വിദേശകാര്യ കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യക്ക് തന്റെ ദൂതനെ പിന്‍വലിക്കാന്‍ സമയപരിധി നല്‍കിയിട്ടില്ല. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യയിലേക്ക് ഇനി ആളെ അയക്കില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.