മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്താന്‍:വിരല്‍ ചൂ​ണ്ടുന്നത് ഇന്ത്യയിലേയ്ക്ക്!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിതായി പാകിസ്താന്‍. 60- 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈല്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ് വയുടെ സാന്നിധ്യത്തിലാണ് നസര്‍ എന്ന് പേരിട്ട മിസൈല്‍ വിക്ഷേപിച്ചത്. പാകിസ്താന്‍ നേരിടുന്ന വെല്ലുവിളികളെയും ഭീഷണികളെയും ചെറുക്കുന്നതിന് പ്രതിരോധ സംവിധാനം ഏറ്റവും മികവുറ്റതാക്കാന്‍ മിസൈല്‍ പരീക്ഷണ് കൊണ്ട് സാധിക്കുമെന്ന് വ്യക്തമാക്കിയ ബജ് വ യുദ്ധം ഒഴിവാക്കുകയാണ് തങ്ങളുടെ നിലപാടെന്നും വ്യക്തമാക്കി.

എന്നാല്‍ മിസൈല്‍ പരീക്ഷണം നടത്തി സ്ഥലത്തിന്‍റെ പേര് പാക് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ സൈന്യവുമായുള്ള പ്രശ്നങ്ങള്‍ യുദ്ധത്തിലെത്താതിരിക്കാനുള്ള മുന്‍കരുതലാണെന്ന സൂചനയാണ് പാകിസ്താന്‍ നല്‍കുന്നത്. സൈനിക ശക്തിയില്‍ മികവ് പുലര്‍ത്തുന്ന ശത്രുരാജ്യത്തില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കെ മിസൈല്‍ പരീക്ഷണം വഴി നേടിയിട്ടുള്ള തന്ത്രപരമായ മികവ് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പാകിസ്താന്‍റെ നിലപാട്. സമാധാനം നിലനിര്‍ത്തുന്നതിനായി ഏതറ്റം വരെയും പോകുമെന്നും ബജ് വ കൂട്ടിച്ചേര്‍ത്തു.

xa-07-

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും ജനറല്‍ ബജ് വ കൂട്ടിച്ചേര്‍ത്തു. പാക് പ്രസിഡന്‍റ് മമ്നൂണ്‍, പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവിമാര്‍ എന്നിവര്‍ മിസൈല്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പാകിസ്താന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ പേരില്‍ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യയ്ക്ക് ഭീഷണിയാവുന്നതാണ് പാകിസ്താന്‍റെ പ്രതിരോധ രംഗത്തുള്ള ഓരോ നീക്കങ്ങളും. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പാകിസ്താനുമായുള്ള ചെറിയ തര്‍ക്കം പോലും ഇന്ത്യയക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

English summary
Pakistan today successfully test fired short-range surface-to-surface ballistic missile 'Nasr', which army chief General Qamar Javed Bajwa said has put "cold water" on Indian military's "Cold Start" doctrine.
Please Wait while comments are loading...