Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് ലക്ഷം പേരെ പറപ്പിച്ച് പാകിസ്താന്‍; ഇനി 14 ലക്ഷം ബാക്കി... ഒന്നും ചെയ്യരുതെന്ന് യുഎന്‍, ഒടുവില്‍

24 കോടിയോളം ജനങ്ങള്‍ പാകിസ്താനില്‍ താമസിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്. രാഷ്ട്രീയ അസ്ഥിരതയും ഭരണകാര്യങ്ങളിലെ സൈനിക ഇടപെടലുമായിരുന്നു ഒരുകാലത്ത് പാകിസ്താന്റെ ശാപം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന തീരാദുരിതമാണ് ഇന്ന് ഈ രാജ്യം നേരിടുന്ന വെല്ലുവിളി. പാകിസ്താനില്‍ 20 ലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ട് എന്നായിരുന്നു നേരത്തെയുള്ള കണക്കുകള്‍.

ഇവരെ പുറത്താക്കാന്‍ പാകിസ്താന്‍ ഭരണകൂടം തീരുമാനിച്ചെങ്കിലും യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ച് നിലപാട് മയപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് ലക്ഷം അഫ്ഗാനികള്‍ പാകിസ്താന്‍ വിട്ടിരിക്കുന്നു. ഇനി 14 ലക്ഷത്തിലധികം അഫ്ഗാന്‍കാര്‍ പാകിസ്താനിലുണ്ട്. ഇവരുമായി ബന്ധപ്പെട്ട് പാകിസ്താന്‍ എടുത്ത നിര്‍ണായക തീരുമാനമാണ് പുതിയ വാര്‍ത്ത...

afghan-refugee-pakistan

ദശാബ്ദങ്ങളോളം യുദ്ധക്കളമായിരുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. ഈ മണ്ണിലെ ശാന്തതയും സമാധാനവുമാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. പാകിസ്താന്റെ സഹായമില്ലാതെ ഇന്ത്യന്‍ ചരക്കുകള്‍ യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമെത്തിക്കാന്‍ സുരക്ഷിതമായ അഫ്ഗാനിസ്താന്‍ ആവശ്യമാണ്.

പത്ത് വര്‍ഷത്തിലധികം സോവിയറ്റ് സൈന്യം അധിനിവേശം നടത്തിയ രാജ്യമാണ് അഫ്ഗാനിസ്താന്‍. അവര്‍ നല്‍കിയ സമ്മാനങ്ങളുടെ ഫലം കൂടിയായിരുന്നു പിന്നീട് നടന്ന ആഭ്യന്തര കലഹം. 1990കളില്‍ ഭരണം താലിബാന്റെ കൈവശമെത്തി ഏതാനും വര്‍ഷങ്ങള്‍ പിന്നിടവെയാണ് അമേരിക്കയുടെ അധിനിവേശം ആരംഭിച്ചത്. 20 വര്‍ഷത്തിന് ശേഷം അമേരിക്ക പിന്തിരിഞ്ഞതോടെ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതാണ് ഒടുവിലെ ചിത്രം.

അമേരിക്കന്‍ അധിനിവേശ കാലത്ത് ലക്ഷക്കണക്കിന് അഫ്ഗാനികളാണ് പലായനം ചെയ്തത്. ഇവരില്‍ ബഹുഭൂരിഭാഗവും എത്തിയത് പാകിസ്താനിലേക്കായിരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് സുരക്ഷിത ജീവിതം തേടിപ്പോയവരുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം പാകിസ്താനില്‍ 20 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളാണുള്ളത്. ഇതില്‍ ആറ് ലക്ഷം പേരെ തിരിച്ചയച്ചു എന്നാണ് പുതിയ വിവരം.

ബാക്കിയുള്ള 14 ലക്ഷം പേര്‍ക്ക് പാകിസ്താനില്‍ താമസിക്കാന്‍ നല്‍കിയ അനുമതി കഴിഞ്ഞ മാസം 30ഓടെ തീര്‍ന്നു. ഇവരെ ബലം പ്രയോഗിച്ച് മടക്കി അയക്കുമെന്ന ഭീതി നിലനിന്നിരുന്നു. തുടര്‍ന്നാണ് യുഎന്‍ മനുഷ്യാവകാശ ഏജന്‍സിയുടെ ഇടപെടലുണ്ടായത്. ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്റി ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ വന്ന് ഷഹ്ബാസ് ഷരീഫ് സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.

അഫ്ഗാന്‍ അഭയാര്‍ഥികളാണ് എന്ന കാര്‍ഡ് കൈവശമുള്ളവരെ ഒരു വര്‍ഷം കൂടി താമസിപ്പിക്കാമെന്നാണ് പാകിസ്താന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. 2025 ജൂണ്‍ 30 കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും. തീരുമാനം ഇങ്ങനെയാണെങ്കിലും രേഖകള്‍ കൈവശമുള്ളവരെയും പാകിസ്താന്‍ നാടുകടത്തുന്നു എന്നാണ് ആക്ഷേപം. തുര്‍ഖാം അതിര്‍ത്തിയില്‍ വച്ച് ബലമായി തിരിച്ചറിയല്‍ രേഖ പാക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നുണ്ടത്രെ. അഫ്ഗാന്‍ അഭയാര്‍ഥികള്‍ തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാനാണിത്.

രേഖയില്ലാത്തവരെ തിരിച്ചയക്കുന്നത് തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലൂച് പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അഭയാര്‍ഥികളെ കൂടി പാര്‍പ്പിക്കാന്‍ സാധിക്കില്ല എന്നാണ് പാകിസ്താന്റെ വാദം. 2021ന് ശേഷമാണ് ആറ് ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ പാകിസ്താനിലെത്തിയത്. ഇത് സുരക്ഷയെ ബാധിക്കുന്നു എന്നായിരുന്നു പാകിസ്താന്റെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+