ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ആണവാക്രമണം നടത്തും, ഭീഷണി പാക് പ്രതിരോധമന്ത്രിയുടേത്
ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന് കൈമാറിയതിന് പിന്നാലെയാണ് ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണിയുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും പാകിസ്താനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി രംഗത്തെത്തുന്നത്. പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതോടെ ഇന്ത്യയ്ക്ക് പിന്തുണയെന്നോണം ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ എന്നീ രാഷ്ട്രങ്ങളും സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ക്വാജാ ആസിഫ്
പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായി ദില്ലിയില്‍ ആണവാക്രമണം നടത്തുമെന്നാണ് പാക് പ്രതിരോധമന്ത്രി ക്വാജാ ആസിഫിന്റെ ഭീഷണി.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍
ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തവര്‍ നല്‍കിയ വിവരം നാല് ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചുവെന്നാണ്.

പാക് അധീന കശ്മീര്‍
ഭീകരരെ സഹായിച്ച പാക് അധീന കശ്മീരിലുള്ളവരുടെ പേരുവിവരങ്ങള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഫൈസല്‍ ഖാന്‍(20), യാസിന്‍ ഖുര്‍ഷിദ്(19) എന്നിവരാണ് ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്.

കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം ഇന്ത്യ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പ്രതിരോധ മന്ത്രിയുടെ ആരോപണം.

ഇന്ത്യ
കശ്മീര്‍ പ്രശ്‌നത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കുന്നതിനായാണ് ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതെന്നും പാക് പ്രതിരോധമന്ത്രി അവകാശപ്പെടുന്നു.

ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് 18 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുന്നത്. പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഉന്നയിച്ച ആവശ്യത്തിന് അമേരിക്കയും ബ്രിട്ടനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications