കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11കാരന്‍ 95 കിലോ: രക്ഷിതാക്കള്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: മക്കള്‍ക്ക് തടിപോരെന്നും പറഞ്ഞ് ഇരുത്തി തീറ്റകൊടുത്തു കൊഴുപ്പിക്കുന്ന അമ്മമാരുണ്ട്. ഇനി ശ്രദ്ധിച്ചോളൂ. മക്കള്‍ക്ക് ഭാരം കൂടിയാല്‍ അകത്താകും. ബ്രിട്ടനില്‍ മകന് ഭാരം കൂടിയതിനെ തുടര്‍ന്ന് രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനൊന്നുകാരനായ കുട്ടിയക്ക് 95 കിലോയില്‍ കൂടുതല്‍ ഭാരം കൂടിയതാണ് വിനയായത്. ബ്രിട്ടനിലെ നോര്‍ഫോക്കിലാണ് സംഭവം. മാതാപിതാക്കളുടെ അവഗണനയെ തുടര്‍ന്നാണ് കുട്ടിക്ക് അമിതഭാരം ഉണ്ടായതെന്നാരോപിച്ചാണ് അറസ്റ്റ്.

overweight

എന്നാല്‍ കുട്ടിയുടെ അമിതഭാരം പാരമ്പര്യമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. താനും തന്റെ കുടുംബാംഗങ്ങളും തടിച്ച ശരീര പ്രകൃതമുള്ളവരാണെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും ഈ അമിതഭാരമുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കളിക്കുന്നതിലും കുട്ടി സജീവമാണ്. ചിട്ടയായാണ് ഭക്ഷണം കഴിക്കുന്നതും.

അറസ്റ്റിലായ മാതാപിതാക്കളെ ജാമ്യത്തില്‍ പുറത്തിറക്കി എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ബ്രിട്ടനിലെ ശിശുനിയമം അനുസരിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടാല്‍ സാധ്യതയില്ല. ഇത്തരം കുട്ടികളുടെ പരിപാലനം ശിശിക്ഷേമ സമിതി ഏറ്റെടുക്കുകയാണ് പതിവ്.

പ്രായത്തില്‍ കവിഞ്ഞ് മൂന്നിരട്ടിയോളം വലുപ്പമാണ് കുട്ടിക്കുള്ളതെന്ന് മെഡിക്കല്‍ വിഭാഗം അറിയിച്ചു. അമിത ഭാരം കാരണം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കുട്ടിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവത്രെ.

English summary
The parents of an 11-year-old boy who weighs 15 stone have been arrested on suspicion of neglect for allowing their son to become obese.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X