കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനോണമിസ് യുദ്ധം തുടങ്ങി; ഐസിസിന്റെ 5500 അക്കൗണ്ടുകള്‍ പൂട്ടി

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഐസിസിനെതിരെ അനോണമിസ് എന്ന ഹാക്കിങ് സംഘം സൈബര്‍ യുദ്ധം തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ ഐസിസിന്റെ 5500 ട്വിറ്റര്‍ അക്കൗണ്ടുകളാണ് സംഘം ഹാക്ക് ചെയ്ത് പൂട്ടിച്ചത്. ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അനോണമിസ് ഐസിസിനെതിരായ യുദ്ധം തുടങ്ങിയ കാര്യം അറിയിച്ചത്.

പാരിസിലുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഐസിസിനെതിരെ അനോണമിസ് കഴിഞ്ഞദിവസം സൈബര്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ അക്കൗണ്ടുകള്‍ തുടങ്ങി ഐസിസ് സംഘങ്ങള്‍ സജീവമാകുമെങ്കിലും അവയ്‌ക്കെതിരെയും ആക്രമണമുണ്ടാകുമെന്ന് അനോണമിസ് മുന്നറിയിപ്പ് നല്‍കി.

anonymous-deleted

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനോണമിസ് അംഗങ്ങള്‍ സൈബര്‍ യുദ്ധത്തിനൊപ്പമുണ്ട്. ഐസിസിന്റെ സൈബര്‍ സ്‌പേസുകള്‍ കടന്നാക്രമിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായുള്ള തീവ്രവാദികളുടെ ബന്ധത്തിന്റെ വേരറുക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. നേരത്തെയും അനോണമിസ് ഐസിസിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.

അതേസമയം, അനോണമിസിന്റെ ആക്രമണത്തെക്കുറിച്ച് ഐസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസിസിന് ശക്തമായ സൈബര്‍ പ്രതിരോധ സംവിധാനം ഉള്ളതായി അമേരിക്കന്‍ രഹസ്യാന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എഞ്ചിനീയര്‍മാരെ ഐസിസ് റിക്രൂട്ട് ചെയ്തിട്ടുമുണ്ട്.

English summary
Paris attack: Anonymous takes down 5500 ISIS Twitter accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X