സൂര്യന്റെ പ്രതലത്തില്‍ നാസയുടെ ബഹിരാകാശ വാഹനം, ചരിത്രമെഴുതി പാര്‍ക്കര്‍, അറിയാം നേട്ടങ്ങള്‍
വാഷിംഗ്ടണ്‍: തിളച്ചുമറിയുന്ന സൂര്യന്റെ രഹസ്യങ്ങള്‍ അറിയാന്‍ ഏതൊരു ശാസ്ത്രപ്രേമിക്കും ആഗ്രഹമമുണ്ടാവേണ്ടതാണ്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് നാസ. സൂര്യന്റെ മുകള്‍ പ്രതലത്തിലൂടെ നാസയുടെ ബഹിരാകാശ വാഹനമായ പാര്‍ക്കര്‍ സഞ്ചരിച്ചിരിക്കുകയാണ്. ഇവിടെ സൂര്യകണങ്ങളെയും കാന്തിക മണ്ഡലത്തെയും പരിശോധിക്കുകയും ചെയ്തു. സൂര്യന്റെ പുറം കൊറോണയെ കുറിച്ചാണ് നാസയുടെ റോബോട്ടിക് ബഹിരാകാശ വാഹനമായ പാര്‍ക്കര്‍ അന്വേഷിക്കുക. സൂര്യന് പരമാവധി അടുത്തെത്തി കാര്യങ്ങള്‍ പഠിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ആദ്യ ചുവടുവെപ്പാണിത്.

സൂര്യന്റെ പ്രതലത്തില്‍ നിന്നും നാല് മില്യണ്‍ മൈല്‍ ദൂരം സഞ്ചരിച്ച പേടകം മുമ്പ് മറ്റൊരു പേടകവും എത്തിച്ചേരാത്ത ഏഴ് ഇരട്ടി അടുത്തേക്കാണ് എത്തിയത്. പാര്‍ക്കറില്‍ ഒരുക്കിയിട്ടുള്ള തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമാണ് ഇതിന് സഹായിക്കുന്നത്. സോളാര്‍ ശാസ്ത്രത്തിലെ വലിയ കുതിപ്പാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കാണുന്നത്. നേരത്തെ ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ എത്തിയപ്പോഴാണ് എങ്ങനെയാണ് അത് ഉണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. അതുപോലെ സൂര്യന്റെ രഹസ്യങ്ങള്‍ പാര്‍ക്കര്‍ കണ്ടെത്തുമെന്നാണ് കരുതുന്നത്. സൂര്യനോട് അടുത്ത് നില്‍ക്കുന്ന നക്ഷത്രങ്ങളിലും മൊത്തം സൗരയൂഥത്തിലും അതിന്റെ പ്രതിഫലനം എങ്ങനെയാണ് എന്നും കണ്ടെത്താന്‍ സാധിക്കും.
സൂര്യന്റെ കൊറോണയെ വലംവെച്ച് ഒരു ബഹിരാകാശ വാഹനം ആദ്യമായിട്ടാണ് കടന്നുപോകുന്നത്. ചരിത്രപരമായ നിമിഷമെന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. അത്യുഷ്ണത്തെയാണ് പാര്‍ക്കര്‍ അതിജീവിച്ചത്. ഒപ്പം തരംഗങ്ങളെയും നേരിടേണ്ടി വന്നു. സൂര്യന്റെ ഉല്‍പ്പത്തി അറിയുക എന്നതാണ് നാസയുടെ മിഷന്റെ പ്രധാന ലക്ഷ്യം. മൂന്ന് വര്‍ഷം മുമ്പാണ് ഈ മിഷന് തുടക്കമിട്ടത്. മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് ഈ ബഹിരാകാശ വാഹനം നീങ്ങുക. ഏത് ചൂടിനെയും അതിജീവിക്കാനുള്ള കരുത്ത് പാര്‍ക്കറിനുണ്ടെന്ന് നാസ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 28ന് ആല്‍ഫ്വെന്‍ ക്രിട്ടിക്കല്‍ ബൗണ്ടറി നേരത്തെ പാര്‍ക്കര്‍ മറികടന്നിരുന്നു. ഇതായിരുന്നു ഏറ്റവും നിര്‍ണായകമായ കടമ്പ.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കൊറോണയുടെ പുറം ഭാഗമാണ് ഇത്. ഇവിടെയാണ് സൗര പദാര്‍ത്ഥങ്ങള്‍ ഗുരുത്വാകര്‍ഷണ ബലം കൊണ്ടും കാന്തിക ശക്തികള്‍ കൊണ്ടും സ്വതന്ത്രമായി അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. ഈ ബൗണ്ടറിക്ക് എട്ട് മില്യണ്‍ മൈല്‍ അകലെയാണ് പാര്‍ക്കര്‍ പ്രവേശിച്ചത്. സൂര്യന്റെ ഫോട്ടോസ്പിയര്‍ എന്നറിയപ്പെടുന്ന ഭാഗമാണിത്. അതേസമയം സൂര്യന്റെ കൊറോണയിലാണ് പല നിര്‍ണായക പ്രക്രിയകളും നടക്കുന്നത്. സൂര്യന്റെ ഫോട്ടോസ്പിയറില്‍ 6000 ഡിഗ്രി സെല്‍ഷ്യസാണ് താപനില. എന്നാല്‍ കൊറോണയിലേക്ക് അടുക്കുമ്പോള്‍ ഇത് ദശലക്ഷത്തിലേക്ക് നീങ്ങും. 2025ലാണ് ഏഴ് മില്യണ്‍ കിലോമീറ്റര്‍ അടുത്ത് വരെ പാര്‍ക്കര്‍ എത്തുക. കൊറോണയെ കുറിച്ച് കൂടുതലായുള്ള വിവരങ്ങള്‍ ഇതിനിടയില്‍ ശേഖരിക്കും. സൂര്യനിലെ ഉഷ്ണ തരംഗങ്ങളെ കുറിച്ച് വരെ പാര്‍ക്കര്‍ അന്വേഷണം നടത്തും.












Click it and Unblock the Notifications