കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീറിന്‍റെ മരണം പര്‍വേസ്‌ മുഷറഫിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍

  • By Athul
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ പര്‍വേസ്‌ മുഷറഫിന് പങ്കെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍. മുഷറഫ് പ്രസിഡന്റായിരിക്കെ 2007 ലാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്. അന്നുമുതല്‍ മുഷറഫിലേക്കും ആരോപണം നീണ്ടിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കിയ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക് സീഗലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലുപേജുള്ള മൊഴി ഓക്ടോബര്‍ ഒന്നിനാണ് രേഖപ്പെടുത്തിയത്. ബേനസീറിനെ വധിക്കാന്‍ ഗൂഢാലോചനാസംഘം നല്‍കിയ സന്ദേശം ഒരു ഗള്‍ഫ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയിരുന്നു. ഇതില്‍ മുഷറഫിന്‍റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

benazir bhootto

തനിക്കു ഭീക്ഷണി ഉണ്ടെന്നും സുരക്ഷയ്ക്കായി വിദേശസംഘത്തെ വേണമെന്നും ബേനസീര്‍ ഭൂട്ടോ മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഷറഫ് തള്ളിയിരുന്നതായും മൊഴിയില്‍ പറയുന്നു. മുഷറഫിനെതിരെയുള്ള കേസുകളില്‍ വഴിത്തിരിവാകും ഈ വെളിപ്പെടുത്തല്‍.

English summary
Former military dictator and Pakistani President Pervez Musharraf was responsible for the assassination of former Pakistani Prime Minister Benazir Bhutto, reveals a copy of US journalist Mark Siegel's statement recorded in the murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X