കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബ

Google Oneindia Malayalam News

പാരീസ്: കായിക ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കി ഫുട്‌ബോള്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയുട വെളിപ്പെടുത്തല്‍. താന്‍ ബ്ലാക് മെയിലിംഗിന്റെ ഇരയാണെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞിരിക്കുകയാണ്. വലിയൊരു കുറ്റകൃത്യ സംഘവുമായുള്ള ബന്ധങ്ങള്‍ പോഗ്ബ വെളിപ്പെടുത്തിയിരിക്കുകയാണ്.

ആയുധങ്ങളുമായി തന്നെ തട്ടിക്കൊണ്ടുപോയെന്ന വിവരങ്ങളും ഇതിലുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പോഗ്ബ. ഫ്രാന്‍സ് ടീമിലാണ് അദ്ദേഹം കളിക്കുന്നത്. നിരവധി ക്ലബുകള്‍ പോഗ്ബയുടെ സേവനത്തിനായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

1

തന്നെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നാണ് ഫ്രഞ്ച് പോലീസിനോട് പോഗ്ബ പറഞ്ഞിരിക്കുന്നത്. പാരീസിലെ തന്റെ വസതിയില്‍ നിന്ന് ഒരു ഗ്യാങ് പിടിച്ച് വലിച്ച് താഴേക്ക് കൊണ്ടുപോയെന്നും, പതിനൊന്ന് മില്യണാണ് ആവശ്യപ്പെട്ടതെന്നും താരം പറയുന്നു. ഇവരുടെ കൈയ്യില്‍ തോക്കുകളുണ്ടായിരുന്നു. അത് വെച്ചായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും പോഗ്ബ വെളിപ്പെടുത്തി. 13 വര്‍ഷം മുമ്പ് സുരക്ഷാ സേവനങ്ങള്‍ നല്‍കിയതിനുള്ള പണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

2

താന്‍ മാഞ്ചസ്റ്ററില്‍ ചെലവിട്ട സമയത്ത് അടക്കമുള്ള തുകയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അത് ഭീഷണിയുടെ സ്വരത്തിലായിരുന്നു. തനിക്കായി ഏറ്റവും നല്ല സുരക്ഷയാണ് ഒരുക്കിയതെന്നും, എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിച്ചിരുന്നുവെന്നും, രണ്ട് തോക്കുധാരികള്‍ എന്നോട് പറഞ്ഞു. ഇത് ഒരു ദശാബ്ദത്തിന് മുമ്പുള്ള കാര്യമാണ്. നേരത്തെ പോഗ്ബയുടെ സഹോദരന്‍ മത്തിയാസും വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. പോള്‍ പോഗ്ബയുടെ കാര്യത്തില്‍ ഗുരുതരമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്.

3

അതേസമയം സഹോദരന്‍ പോള്‍ പോഗ്ബയുടെ ഏജന്റ് റാഫേല പിമെന്റക്കെതിരെയും സഹ കളിക്കാരന്‍ കൈലിയന്‍ എംബാപ്പെക്കെതിരെയുമാണ് മത്തിയാസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ മത്തിയാസ് പുറത്തുവിട്ട വീഡിയോകളും ഭീഷണികളുടെയും പണം തട്ടിപ്പിന്റെയും ബാക്കി പത്രമാണെന്ന് പോഗ്ബയുടെ അമ്മ യോ മോറിബയും ഏജന്റ് പിമെന്റയും പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോഗ്ബയുടെ സഹോദരനും ബാല്യ കാല സുഹൃത്തുക്കളുമെല്ലാം കേസില്‍ സംശയിക്കപ്പെടുന്നവരാണ്.

4

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

പോഗ്ബയെ ബാല്യകാല സുഹൃത്തുക്കളും രണ്ട് തോക്കുധാരികളും ചേര്‍ന്ന് കുടുക്കാന്‍ നോക്കിയതാണെന്ന് പോലീസ് പറയുന്നു. നാല് മാസത്തോളമായി അവര്‍ എന്നെ വേട്ടയാടുന്നു. പതിനൊന്ന് മില്യണാണ് അവര്‍ക്ക് വേണ്ടതെന്നും പോഗ്ബ പറഞ്ഞു. ഭീഷണികള്‍ പലയിടത്തായി തുടര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാഞ്ചസ്റ്ററില്‍ വെച്ച് പോഗ്ബയെ ഭയപ്പെടുത്താന്‍ ശ്രമം തുടങ്ങിയിരുന്നു. ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ വെച്ചും ഇത്തരമൊരു ശ്രമമുണ്ടായി. ഇവിടെയാണ് പോഗ്ബ ഇപ്പോള്‍ കളിക്കുന്നത്.

5

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ലാഗ്നി സര്‍ മാര്‍നെയിലെ ഒരു ഫ്‌ളാറ്റിലേക്ക് ഇവര്‍ പോഗ്ബയെ ബലമായി പിടിച്ച് കൊണ്ടുപോയി. ഇവിടെ വെച്ച് പോഗ്ബ തങ്ങളെ സാമ്പത്തികമായി സഹായിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. നീ വലിയ കളിക്കാരനായി പോയി എന്നായിരുന്നു കുറ്റപ്പെടുത്തല്‍. താന്‍ ഇവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നുവെന്നും, പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നും പോഗ്ബ പോലീസിനെ അറിയിച്ചു. പോഗ്ബയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ട് മില്യണിനടുത്ത് ഡോളര്‍ ഒരു അജ്ഞാതന്‍ തട്ടിയെടുത്തതായും വെളിപ്പെടുത്തലുണ്ട്.

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

English summary
paul pogba reveals armed people's come to his home and blackmailed for 11 million, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X