Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ഒട്ടും പ്രതീക്ഷിച്ചില്ല!! നഷ്ടമായത് 13 മികച്ച സൈനികരെ... വേട്ടയാടി വീഴ്ത്തുമെന്ന് ബൈഡന്‍

വാഷിങ്ടണ്‍/കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്തെ വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനങ്ങളില്‍ അമേരിക്കക്ക് ശക്തമായ തിരിച്ചടി. 13 അമേരിക്കന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്രയും സൈനികര്‍ക്ക് ഒരു ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത് അടുത്ത കാലത്ത് ആദ്യമാണ്. അഫ്ഗാന്‍ വിടുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. മാത്രമല്ല, 18 അമേരിക്കന്‍ സൈനികരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഇതുവരെ കാബൂള്‍ ആക്രമണത്തില്‍ 60ലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. പലരടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ഐസിസ് ആണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയും താലിബാനും അറിയിച്ചു. ഇന്ത്യ ആക്രമണത്തെ അപലപിച്ചു. തികഞ്ഞ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

വ്യാഴാഴ്ച വൈകീട്ട് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നാല് സ്‌ഫോടനങ്ങളാണ് കാബൂളിലുണ്ടായത്. വിമാനത്താവളത്തിന്റെ കവാടത്തിനോട് ചേര്‍ന്നും അല്‍പ്പം അകലെയും സ്‌ഫോടനങ്ങളുണ്ടായി. താലിബാന്‍ ഭരണമേറ്റെടുത്തതോടെ നിരവധി പേര്‍ രാജ്യം വിടുകയാണ്. ഇവര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കെയാണ് സ്‌ഫോടനങ്ങളും വെടിവയ്പും.

2

ഐസിസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും അമേരിക്കയും അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഫ്ഗാനില്‍ നടക്കുന്ന ശക്തമായ ആക്രമണമാണിത് എന്ന് പെന്റഗണ്‍ അറിയിച്ചു. സ്‌ഫോടനങ്ങള്‍ക്ക് പുറമെ ഹാമിദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് നിന്നിരുന്ന അമേരിക്കന്‍ സൈനികരെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പെന്റഗണ്‍ അറിയിച്ചു.

3

സിവിലിയന്‍സിനും സൈനികര്‍ക്കുമെതിരെ വെടിവയ്പ്പ് നടന്നു. അമേരിക്കയുടെ 13 സൈനികര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങള്‍ നടന്നതിന് പിന്നാലെയായിരുന്നു വെടിവയ്പ്പ് എന്നും പെന്റഗണ്‍ വക്താവ് ജനറല്‍ കെന്നത്ത് ഫ്രാങ്ക്‌ളിന്‍ മക്കെനിസ് പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് യൂണിറ്റിലെ അംഗങ്ങളായിരുന്നു.

4

60 അഫ്ഗാന്‍ പൗരന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളാണ് ആദ്യം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശരീരത്തില്‍ ബോംബ് കെട്ടിവച്ച് വന്നവര്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ആക്രമണത്തിന് സാധ്യതയുണ്ടെന്നും പൗരന്‍മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അമേരിക്ക വ്യാഴാഴ്ച രാവിലെ അഭ്യര്‍ഥിച്ചിരുന്നു.

5

അതേസമയം, വാക്കുകള്‍ ഇടറിയാണ് സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നും പിന്തുടര്‍ന്ന് വേട്ടയാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരിച്ചടിക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയെന്നും ബൈഡന്‍ അറിയിച്ചു. ആക്രമണം നടത്തിയവര്‍ക്ക് ഒരിക്കലും മാപ്പ് തരില്ല. ആക്രമണം ഞങ്ങള്‍ മറക്കുകയില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

6

ആക്രമണം നടത്തിയവര്‍ ശക്തമയാ വില നല്‍കേണ്ടി വരും. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പറഞ്ഞ ബൈഡന്‍ ആഗസ്റ്റ് 31ന് മുമ്പ് പൂര്‍ത്തിയാക്കുമോ എന്ന് വ്യക്തമാക്കിയല്ല. ആഗസ്റ്റ് 31ന് മുമ്പ് അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് ഒഴിയണമെന്ന് നേരത്തെ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നതും സാഹചര്യം മാറിയതും. 1000ത്തിലധികം അമേരിക്കക്കാന്‍ അഫ്ഗാനിലുണ്ട് എന്നാണ് കരുതുന്നത്.

ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

7

ഐസിസിന്റെ നേതാക്കള്‍, താവളങ്ങള്‍, ആസ്തികള്‍ എന്നിവയെല്ലാം നശിപ്പിക്കാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കി. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി ഐസിസിന് നല്‍കും. തിരിച്ചടിയുടെ സമയവും സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും. താലിബാനും ഐസിസും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇതിനുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബൈഡന്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+