
പറക്കുംതളികയൊന്നുമില്ല..... ഇതുവരെ കണ്ടതെല്ലാം ചൈനീസ് ഡ്രോണുകള്‍, വെളിപ്പെടുത്തി പെന്റഗണ്‍
വാഷിംഗ്ടണ്‍: പറക്കുംതളികകളും, അന്യഗ്രഹജീവികളും എന്നൊക്കെ ഇതുവരെ പറഞ്ഞിരുന്ന വാദങ്ങളെ തള്ളി അമേരിക്ക. പറക്കുംതളികകളെ കുറിച്ചുള്ള പഠനത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പറക്കുംതളികകളെ കണ്ടുവെന്ന് പറയുന്ന നൂറുകണക്കിന് സംഭവങ്ങള്‍ പരിശോധിച്ചു. എന്നാല്‍ അതൊന്നും അന്യഗ്രഹജീവികളല്ലെന്നാണ് മനസ്സിലാവുന്നത്.
ഇതെല്ലാം മറ്റ് പല കാര്യങ്ങളുമാണെന്ന് പെന്റഗണ്‍ പറയുന്നു. ആളുകള്‍ ആകാശത്ത് കണ്ട ഇത്തരം പ്രതിഭാസങ്ങളെല്ലാം വിദേശ രാജ്യങ്ങളുടെ നിരീക്ഷണങ്ങളാണെന്ന് യുഎസ് പറയുന്നു. അല്ലാതെ പറക്കുംതളികകള്‍ അല്ലെന്നാണ് യുഎസ് പറയുന്നത്.
പലരും പറക്കുംതളികകള്‍ പോലുള്ള രൂപങ്ങളെയാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറ്റ് രാജ്യങ്ങളുടെ നിരീക്ഷണ വാഹനങ്ങളാണ്. വെതര്‍ ബലൂണുകളും ഇതില്‍ വരും. ചൈനീസ് നിരീക്ഷണ ഡ്രോണുകളാണ് പലതുമെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. ഇതുവരെ മനുഷ്യന്‍ പറക്കുംതളികകള്‍ കണ്ടിട്ടില്ലെന്ന കാര്യം ഉറപ്പിക്കുന്നതാണ് യുഎസ് പ്രതിരോധ മന്ത്രാലയ റിപ്പോര്‍ട്ട്.
ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം
ചൈന നേരത്തെ യുഎസിന്റെ അത്യാധുനിക ഫൈറ്റര്‍ വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്തിരുന്നു. അത് മാത്രമല്ല യുഎസ് പൈലറ്റുമാരെ എങ്ങനെ പരിശീലിപ്പിക്കുന്ന എന്നറിയാനും ഇവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.
ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍
അതേസമയം ആകാശത്ത് അതിവേഗം മിന്നിമറയുന്ന അജ്ഞാത വാഹനങ്ങള്‍ കണ്ടു എന്ന് പറയുന്നത്, ഒപ്ടിക്കല്‍ ഇല്യൂഷനായിരിക്കുമെന്നാണ് യുഎസ് പറയുന്നത്. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത രീതിയില്‍ സംഭവിച്ചതാണ് അവിശ്വസനീയമായ ഈ സംഭവം. അല്ലാതെ ഇത്രയും വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാനാവില്ല.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
യഥാര്‍ത്ഥത്തില്‍ ഈ വസ്തു ചലിക്കുന്നത് മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ്. നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്തുള്ള വേഗമായി അത് തോന്നുന്നതാണ്. 2004നും 2021നും ഇടയില്‍ 144 കേസുകളാണ് പറക്കുംതളിക കണ്ടുവെന്ന സംഭവങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഭൂരിഭാഗം പറക്കുംതളിക സംഭവങ്ങളും കൃത്യമായി വിശദീകരിക്കുന്നുണ്ട്. തെളിവില്ലാത്തത് കൊണ്ടാണിത്. ചൈന, റഷ്യ രാജ്യങ്ങളുടെ നിരീക്ഷണ വാഹനങ്ങളാണിതെന്ന വാദവും ഇതിനിടയില്‍ ഉയര്‍ന്നു. ഇതെല്ലാം വിശ്വസിക്കാനാവുമോ എന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടില്‍ എവിടെയും അന്യഗ്രഹ ജീവികളെ പറ്റി പരാമര്‍ശമില്ല. എന്നാല്‍ ചില കാര്യങ്ങള്‍ മൂടിവെച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് സൂചന.
പല കാര്യങ്ങളിലും കൃത്യമായ വിശദീകരണവും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരം വിഷയങ്ങള്‍ പൊതുമധ്യത്തില്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നതില്‍ വിലക്കുണ്ട്. സെന്‍സറുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ആധികാരികമായി ഇതിനെ വിലയിരുത്താനും സാധിച്ചിട്ടില്ല.