ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഫൈസര്‍
ന്യൂഡല്‍ഹി: വിതരണത്തിന് യുകെ സര്‍ക്കാര്‍ അനുമതി നല്‌കിയതിന് പിന്നാലെ ഇന്ത്യയില്‍ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ കോവിഡ് വാക്‌സിന്‍ കമ്പനി. വാക്‌സിന്‍ വിതരണം ചെയ്യാന്‍ അടിയന്തരാനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ഫൈസര്‍ അപേക്ഷ നല്‍കി. ഇന്ത്യയില്‍ പരീക്ഷണം നടത്താത്ത ഫൈസര്‍ വാക്‌സിന്‍ കമ്പനി വാക്‌സിന്‍ ഇറക്കുമതി ചെയ്‌ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
Recommended Video
ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സിനുകള്‍ക്കാണ് സാധാരണ അനുമതി ലഭിക്കാറുള്ളത്. ആറ് വാക്‌സിനുകളാണ് രാജ്യത്ത് വിവധഘട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഫൈസര്‍ വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നുള്ളത് ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് നിഗമനം.

വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ആദ്യം അനുമതി നല്‍കിയത് ബ്രിട്ടന്‍ ആണ്. വരുന്ന ചൊവ്വാഴ്‌ച്ച മുതല്‍ ബ്രിട്ടനില്‍ ഉപയോഗിച്ചു തുടങ്ങും. വാക്‌സിന്‍ 95 ശതമാനം കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെടുന്നു. ജര്‍മ്മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളില്‍ ഫൈറസ് വാക്‌സിന് വലിയ രീതിയിലുള്ള പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തിയിരുന്നു.
ബ്രിട്ടനു പിന്നാലെ ബഹ്‌റൈനിലും ഫൈസര്‍ വാക്‌സിന് അടിയന്തര അനുമതി ലഭിച്ചിരുന്നു. യുഎസും ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ അടിയന്തര അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ജനുവരി ആദ്യത്തോടെ ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കുമെന്ന് എയിംസ് ഡയറക്ടറും അറിയിച്ചു. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതാവും ഇന്ത്യക്ക് നല്ലതെന്നാണ് വിദഗ്‌ധര്‍ സൂചിപ്പിക്കുന്നത്. കോവിഡ് വാക്‌സിനുകള്‍ വിജയകരമായതോടെ ലോക ജനതക്ക് ഇനി കോവിഡ് രോഗം ഇല്ലാത്ത ഒരു ലോകത്തെ പറ്റി സ്വപ്‌നം കണ്ട് തുടങ്ങാമെന്ന് ലോകരോഗ്യ സംഘടന മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications