കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെസ്ബിയന്‍ വിവാഹത്തിനായി ഫിലിപ്പീന്‍സില്‍ ആദ്യ അപേക്ഷ

  • By Anwar Sadath
Google Oneindia Malayalam News

മനില: സ്വവര്‍ഗ വിവാഹത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടും മാറ്റത്തിന്റെ കാറ്റുവീശവെ കത്തോലിക്ക രാജ്യമായ ഫിലീപ്പീന്‍സില്‍ ആദ്യ സ്വവര്‍ഗ വിവാഹത്തിനായുള്ള അപേക്ഷ. മരിയ അര്‍ലിനും അവരുടെ കൂട്ടുകാരി ജോവാനി അഗ്ബയാനിയുമാണ് അപേക്ഷ നല്‍കി ചരിത്രത്തില്‍ ഇടംനേടിയത്. ഇവര്‍ക്കൊപ്പം പുരുഷ സ്വവര്‍ഗക്കാരായ പാസ്റ്റര്‍ ക്രസേന്‍സിയോയും മര്‍ലോണ്‍ ഫിലിപ്പിയും മനിലയിലെ ഒരു സിവില്‍ രജിസ്റ്ററിയില്‍ അപേക്ഷ നല്‍കി.

എന്നാല്‍, അപേക്ഷ ഓഫീസ് സ്വീകരിച്ചില്ല. ഇത്തരത്തിലൊരു നിയമം രാജ്യത്ത് നിലവിലില്ലാത്തതിനാല്‍ അപേക്ഷ സ്വീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. നിയമം വരികയാണെങ്കില്‍ തങ്ങള്‍ വിവാഹ ലൈസന്‍സിനായുള്ള അപേക്ഷ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

lgbtrow

അതേസമയം, തങ്ങളുടെ അപേക്ഷ നിരസിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്ന് സ്വവര്‍ഗാനുരാഗികള്‍ പറഞ്ഞു. ഇതൊരു തുടക്കമാണ്. ഒരു അത്ഭുതം സംഭവിക്കുമെന്നും തങ്ങള്‍ക്കും നിയമപരമായി വിവാഹിതരാകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള സ്ഥാപനം നടത്തിവരികയാണ് മരിയ അര്‍ലിനും കൂട്ടുകാരി ജോവാനി അഗ്ബയാനിയും.

ഫിലീപ്പിന്‍സിലെ 80 ശതമാനം ജനങ്ങളും കത്തോലിക്ക വംശജരാണ്. യൂറോപ്യന്‍ ജീവിതശൈലിയാണ് ഇവര്‍ അനുവര്‍ത്തിച്ചുവരുന്നതെങ്കിലും കടുത്ത യാഥാസ്ഥിക വിഭാഗങ്ങളായതിനാല്‍ സ്വവര്‍ഗ വിവാഹം പോലുള്ളവ നിയമമാക്കാന്‍ കാലതാമസമെടുത്തേക്കും. ഫിലിപ്പീന്‍സില്‍ വിവാഹ മോചനവും അബോര്‍ഷനും നിയമവിധേയമല്ല.

English summary
Philippines; Couples apply for first same-sex marriage licenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X