ആസിയാൻ സമ്മേളനം; നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി

  • Posted By:
Subscribe to Oneindia Malayalam

മനില: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യൻ സമ്മേളനത്തിലും പങ്കെടുക്കാൻ ഫിലിപ്പീൻസിലെത്തിയപ്പോഴാണ് ഇരു നേതാക്കന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നാളെ മുതലാണ് ആസിയാൻ സമ്മേളനം ആരംഭിക്കുന്നത്.

ബിജെപിയെ പോലെയല്ല ഞങ്ങൾ, തെറ്റുക്കൾ ചൂണ്ടിക്കാട്ടും, ഒരിക്കലും പരിഹസിക്കില്ല, മോദിക്കെതിരെ രാഹുൽ

modi

ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യൻ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി മോദി മൂന്ന് ദിവസം ഫിലിപ്പീൻസിൽ ഉണ്ടാകും. ഇന്ത്യ- ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ചതുർരാഷ്ട്രസഖ്യം രൂപീകരിക്കണമെന്ന ജപ്പാന്റെ ആഹ്വാനത്തിനു ശേഷം ആദ്യമായാണ് മോദി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്.

പിറന്നാൾ ദിനത്തിൽ ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി, കാരണം ഇത്.....

ട്രംപിനെ കൂടാതെ ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂടേർട്ടുമായി മോദി കൂടിക്കാഴ്ച നടത്തും. നിലവിൽ ആസിയാൻ ഉച്ചകോടിയുടെ അധ്യക്ഷനാണ് ഡ്യൂടേർട്ട്. ഫിലിപ്പീൻസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ട്രംപിനെ കൂടാതെ റഷ്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരും പൂർവേഷ്യ സമ്മേളനത്തിനുണ്ട്. സമ്മേളനത്തിൽ ഉത്തരകൊറിയയുടെ ആണവ പരീക്ഷണവും , ദക്ഷിണ ചൈനാക്കടൽ വിഷയവും ചർച്ചയാകും.

English summary
PM Narendra Modi is on a three-day visit to Philippines from today. Stay with us for all th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്