ആസിയാൻ ഉച്ചകോടിക്കിടെ ട്രംപ് -മോദി കൂടിക്കാഴ്ച; ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടും

  • Posted By:
Subscribe to Oneindia Malayalam

മനില: ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. വീണ്ടും ട്രംപുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. നേരത്തെ ആസിയാൻ ഉച്ചകേടിയ്ക്ക് മുന്നോടിയായി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപു തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭാരതത്തിന്റെ പൈതൃകം വാനോളമുയർത്തി, ആസിയാന്‍ ഉദ്ഘാടന വേദിയില്‍ രാമായണം

ഇന്ത്യ-യുഎസ് ബന്ധം വളർന്നു കൊണ്ടിരിക്കുകയാണ്. ഏഷ്യയുടേയും ലോക ജനങ്ങളുടേയും നല്ല ഭാവിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കാമെന്നും മോദി കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൂടാതെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ എന്നീവരുമായും മോദി കൂടിക്കാഴ്ച നടത്തും. വ്യാപര-പ്രതിരോധ സഹകരണ ബന്ധം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നു സൂചന.

മരണം പിന്നിലുണ്ട്,കാലി ഡ്രമ്മുമായി നദിയിലേക്ക് ചാടി, പിന്നെ സംഭവിച്ചത്.. 13കാരന്റെ സാഹസിക യാത്ര

 ദക്ഷിണ ചൈനാക്കടൽ പ്രശ്നം ചർച്ചയാകില്ല‌

ദക്ഷിണ ചൈനാക്കടൽ പ്രശ്നം ചർച്ചയാകില്ല‌

നേരത്തെ ആസിയാൻ ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് അറിയിച്ചിരുന്ന ദക്ഷിണ ചൈന കടലിലെ ചൈനീസ് ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്തെന്നാൽ ഇപ്പോൾ പ്രദേശത്തെ സാഹചര്യം ശാന്തമാണെന്നും അതിനാൽ തന്നെ ഇപ്പോൾ ഈ പ്രശ്നം ചർച്ച ചെയ്യേണ്ട ആവശ്യകത ഇല്ലെന്നും ആസിയാൻ സംഘാടകർ അറിയിച്ചിട്ടുണ്ട്. അതെസമയം ദക്ഷിണ ചൈന കടൽ പ്രശ്നത്തിൽ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും പ്രസ്താവനയിൽ വ്യകതമാക്കുന്നുണ്ട്.

ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തും

ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തും

മോദിയും-ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളുടെ വാണിജ്യ വ്യാപര ബന്ധത്തെ കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. സഹകരണം, വികസനം, ഭീകരത ,ഇന്തോ-പസഫിക്- മേഖലയിൽ വർധിച്ചു വരുന്ന ചൈനീസ് സൈന്യം എന്നീ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തിയിരുന്നു. ലോക ജനതയുടെ നന്മയ്ക്ക് വേണ്ടി ഒരുമിച്ചു പോരാടുമെന്നും മോദി കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു.

 ഉത്തരകൊറിയൻ വിഷയം

ഉത്തരകൊറിയൻ വിഷയം

ആസിയാൻ സമ്മേളനത്തിൽ വർധിച്ചു വരുന്ന ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യും. ഉത്തരകൊറിയയുടെ അടിക്കടിയുള്ള ആണവപരീക്ഷണ ലോകരാജ്യങ്ങളിൽ ഭീതി സൃഷ്ടിക്കുന്നതാണ്. ഇതിനെ കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടയിൽ ഉണ്ടാകും. ലോക രാജ്യങ്ങൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെട്ടിട്ടു പോലും ഉത്തരകൊറിയ ആണ വ പരീക്ഷണം അവസാനിപ്പിച്ചിട്ടില്ല. ഇനിയും പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.

മൂന്ന് ദിവസം മോദി ഫിലിപ്പെൻസിൽ

മൂന്ന് ദിവസം മോദി ഫിലിപ്പെൻസിൽ

ആസിയാൻ സമ്മോളനത്തിനും പൂർവേഷ്യൻ സമ്മേളത്തിനു പങ്കെടുക്കുന്നതിനായായി മോദി നവംബർ 13 ന് ഫിലിപ്പൈൻസിൽ എത്തിയിരുന്നു. മൂന്ന് ദിവസം അവിടെയുണ്ടാകും. സമ്മേളനത്തിനു ശേഷം ഫിലിപ്പൈൻസിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. നവംബർ 13 മുതലാണ് ആസിയാൻ സമ്മേളനം ആരംഭിക്കുന്നത്.

 ലോക നോതാക്കന്മാരുമായി കൂടിക്കാഴ്ച

ലോക നോതാക്കന്മാരുമായി കൂടിക്കാഴ്ച

ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൂടാതെ ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂടേർട്ടുമായി മോദി കൂടിക്കാഴ്ച നടത്തും. നിലവിൽ ആസിയാൻ ഉച്ചകോടിയുടെ അധ്യക്ഷനാണ് ഡ്യൂടേർട്ട്. ട്രംപിനെ കൂടാതെ റഷ്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരും പൂർവേഷ്യ സമ്മേളനത്തിനുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
On the sidelines of the 31st ASEAN (Association of Southeast Asian Nations) Summit being held in Manila, Philippines, Prime Minister Narendra Modi will on Monday hold bilateral meetings with US President Donald Trump and also Philippines President Rodrigo Duterte. The prime minister will also meet some of the other world leaders who are participating in the East Asia summit in Manila.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്