കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ അമീറും നരേന്ദ്ര മോദിയും ചർച്ച നടത്തി; നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കും

Google Oneindia Malayalam News

2023ൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം സംയുക്തമായി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുമായി ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ആണ് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുമായി സംസാരിച്ചത്. ഖത്തറിലെ വിജയകരമായ ഫുട്‌ബോൾ ലോകകപ്പിന് മോദി ആശംസകൾ അറിയിച്ചു.

quatar

തമീം ബിന്നിനോട് സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. തമീം ബിന്നിന്റെ ദീപാവലി ആശംസകൾക്ക് മോദി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര

'ഖത്തറിലെ എച്ച്.എച്ച് അമീർ @തമിംബിൻഹമദുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ദീപാവലി ആശംസകൾക്ക് നന്ദി, കൂടാതെ ഖത്തറിൽ നടന്ന വിജയകരമായ @FIFAWorldCupന് ആശംസകൾ അറിയിച്ചു. 2023 ല് ഇന്ത്യ-ഖത്തർ നയതന്ത്രബന്ധത്തിന്റെ 50 വർഷം സംയുക്തമായി ആഘോഷിക്കാൻ ഞങ്ങൾ സമ്മതിച്ചു, അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം,ആകെ 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന ഫിഫ വേൾഡ് കപ്പ് നവംബർ 21 ന് ആരംഭിച്ച് ഡിസംബർ 18 ന് അവസാനിക്കും.

English summary
PM Modi Narendra Modi speaks to Qatar's Emir, here are the complete details of what they decided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X