2017ലെ ഏറ്റവും വലിയ കാട്ടു തീ ദുരന്തം, 62 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

പെനേല: പോര്‍ച്ചുഗല്‍ കാട്ടു തീ അപകടത്തില്‍ മരണം 62 ആയി. ഈ വര്‍ഷത്തെ ഏറ്റവും വലിയ കാട്ടു തീ ദുരന്തത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പടെ 54 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകിട്ട് പെട്രോഗാവോ ഗ്രാന്‍ഡെ മുന്‍സിപാലിറ്റിയിലെ കോയ്മപ്രയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് തീപ്പിടുത്തമുണ്ടായത്.

forestfire

മരണനില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ലിസ്ബണിലെ സിവില്‍ പ്രൊട്ടക്ഷന്‍ ആസ്ഥാനം വ്യക്തമാക്കി. തീപ്പിടുത്തത്തില്‍ നാശം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്.

English summary
Portugal wildfire: 61 killed, victims burned in cars as they fled.
Please Wait while comments are loading...