Get Updates
Get notified of breaking news, exclusive insights, and must-see stories!

500 അടിയുള്ള സിഒ1 ഭൂമിയെ ഉരസിയേക്കും, സാധ്യത ഇങ്ങനെ, വരുന്നത് മണിക്കൂറില്‍ 32000 മീറ്റര്‍ വേഗത്തില്‍

Recommended Video

cmsvideo
    ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ ഛിന്നഗ്രഹം ഉടന്‍ ഭൂമിയിലേക്ക് | Oneindia Malayalam

    വാഷിംഗ്ടണ്‍: ഭൂമിയെ നാശമാക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഛിന്നഗ്രഹം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ദിനോസറുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയതിന് പിന്നാലെയാണ് ഇക്കാര്യം നാസ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ശാസ്ത്രജ്ഞര്‍മാര്‍ നാസയ്ക്ക് ബഹിരാകാശ മേഖലയിലെ അപകടങ്ങളെ കുറിച്ച് ആധികാരികമായി അറിയില്ലെന്ന് തുറന്നടിച്ചിട്ടുണ്ട്.

    കഴിഞ്ഞ ദിവസം ഛിന്നഗ്രഹം കരീബിയന്‍ മേഖലയില്‍ പതിച്ചിരുന്നു. ഇതിന് വലിപ്പം കുറവായത് കൊണ്ടും, അന്തരീക്ഷത്തില്‍ വെച്ച് കത്തിയമര്‍ന്നത് കൊണ്ടും അപകടം ഒഴിവായെന്നാണ് നാസയുടെ വിശദീകരണം. എന്നാല്‍ ഛിന്നഗ്രഹങ്ങളെ സ്ഥിരമായി നിരീക്ഷിക്കുന്നതിലോ അതിന്റെ വരവ് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിലോ നാസയുടെ ഛിന്നഗ്രഹ പഠന സംഘത്തിന്റെ നിലവാരം പോരെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ ഭയപ്പെടേണ്ട നിരവധി കാര്യങ്ങളാണ് ഭൂമി നേരിടേണ്ടി വരും.

    സിഇ1 ഭൂമിയിലേക്ക്

    സിഇ1 ഭൂമിയിലേക്ക്

    ഭൂമിയെ ഉരസി കടന്നുപോകാന്‍ സാധ്യതയുള്ളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ സിഒവണ്‍ ആണ് ഭയപ്പെടേണ്ട ഛിന്നഗ്രഹം. ഭൂമിയുടെ ഏറ്റവും അടുത്ത് ഇത് എത്തുമെന്നാണ് നാസയുടെ നിഗമനം. ജനവാസ മേഖലയിലാണ് പതിക്കുന്നതെങ്കില്‍ ആ മേഖല ഒന്നാകെ ഇല്ലാതാകും. സെപ്റ്റംബര്‍ 14ന് ബ്രിട്ടീഷ് സമയപ്രകാരം പുലര്‍ച്ച 4.42ന് ഇത് ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

    393 അടി നീളം

    393 അടി നീളം

    ഭീമാകാരനായ ഛിന്നഗ്രഹമാണ് ഇത്. 393 അടി മുതല്‍ 853 അടി വരെ ഇതിന് നീളമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതായത് 393 അടിയാണെങ്കില്‍ ഈജിപ്തിലെ പിരമിഡിനോളം വലിപ്പം വരും. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയാണ് നാസയെ ആശങ്കപ്പെടുത്തുന്നത്. അതേസമയം ഇതിന്റെ സഞ്ചാര പാത രേഖപ്പെടുത്തിയാല്‍ ഇത് ഭൂമിയിലേക്ക് ഇനി വരാന്‍ സാധ്യതയുണ്ടെങ്കില്‍ തിരിച്ചറിയാനും സാധിക്കും. അടുത്ത തവണ വരുമ്പോള്‍ ഭൂമിയെ തട്ടാനുള്ള സാധ്യത ഇരട്ടിയായി വര്‍ധിക്കും.

    വേഗത്തിലുള്ള സഞ്ചാരം

    വേഗത്തിലുള്ള സഞ്ചാരം

    മണിക്കൂറില്‍ 32122 മീറ്റര്‍ എന്ന വേഗത്തിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. സെക്കന്‍ഡില്‍ ഇത് 14.36 കിലോ മീറ്റര്‍ വരും. നിലവില്‍ ഇത് ഇടിക്കാനുള്ള സാധ്യത കുറവായിട്ടാണ് നാസ പറയുന്നത്. എന്നാല്‍ നാസയുടെ കണ്ടെത്തലുകള്‍ ശരിയാവാന്‍ സാധ്യത കുറവാണെന്ന് ഒരു ശാസ്ത്ര വിഭാഗം പറയുന്നു. ചന്ദ്രനേക്കാളും അകലെ കൂടിയായിരിക്കും സിഒവണ്ണിന്റെ സഞ്ചാരം. അതേസമയം 2020 സെപ്റ്റംബര്‍ 16ന് ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിയിലേക്ക് എത്തുമെന്ന് നാസ പറയുന്നു.

    മറ്റൊന്ന് പിന്നാലെ

    മറ്റൊന്ന് പിന്നാലെ

    ഇതേ ദിവസം ക്യുഡബ്ല്യു7 എന്ന് പേരുള്ള ഒരു ഛിന്നഗ്രഹവും ഭൂമിയിലേക്ക് എത്തുന്നുണ്ട്. 290 മീറ്റര്‍ മുതല്‍ 650 മീറ്റര്‍ വരെയാണ് ഇതിന്റെ നീളം. എന്നാല്‍ ഇത് അപകടകാരിയല്ലെന്ന് നാസ പറയുന്നു. നേരത്തെ 2000 സെപ്റ്റംബര്‍ ഒന്നിന് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയിരുന്നു. ഇനി ഇത് ഭൂമിയിലേക്ക് തിരിച്ചെത്തുക 2038 ഒക്ടോബര്‍ 19നായിരിക്കും. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ചുമതല ശാസ്ത്രലോകം ഏറ്റെടുക്കണമെന്ന് ചില ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

    ദിനോസറുകളെ ഇല്ലാതാക്കി

    ദിനോസറുകളെ ഇല്ലാതാക്കി

    ദിനോസറുകളെ 65 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ഛിന്നഗ്രഹമാണ് ഇല്ലാതാക്കിയതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ആഘാതങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്. 10 ബില്യണ്‍ അണുബോംബുകളുടെ ശക്തിയുണ്ടായിരുന്നു ഈ ഛിന്നഗ്രഹത്തിന്. മൈലുകളോളം ഉള്ള കാടുകള്‍ കത്തിയമരുകയും, ഇത് ഭൂമിയില്‍ പതിച്ചതിന്റെ ആഘാതത്തില്‍ മെഗാ സുനാമി തന്നെ ഉണ്ടായെന്നുമാണ് കണ്ടെത്തല്‍. മെക്‌സിക്കോയിലാണ് ഇത് പതിച്ചത്. കാട്ടുതീ ഉണ്ടാവുകയും ഇതിന് പിന്നാലെ സുനാമി വരികയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് സള്‍ഫര്‍ ധാരാളമായി എത്തി, സൂര്യനെ മൂടുകയും, ആഗോള ശൈത്യത്തിന് കാരണമായി ദിനോസറുകള്‍ ഇല്ലാതാവുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.

    സാമ്പത്തിക പ്രതിസന്ധി മാറാന്‍ അഞ്ച് നിര്‍ദേശങ്ങള്‍, മോദി സര്‍ക്കാരിന് ഉപദേശവുമായി മന്‍മോഹന്‍!!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+