കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയില്‍ നിന്നും നാട്ടിലെത്തണമെന്ന ആവശ്യവുമായി ഗര്‍ഭിണിയായ യുവതി സുപ്രീംകോടതിയില്‍

  • By News Desk
Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ നാട്ടിലേക്ക് പോകുന്നതിനായി അുമതി തേടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് ദുബായിയിലുള്ള മലയാളി യുവതി. ഏഴ് മാസം ഗര്‍ഭിണിയായ തനിക്ക് പ്രസവിക്കാന്‍ നാട്ടില്‍ പോകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

കോഴിക്കോട് സ്വദേശിയായ ആതിര ഗീതാ ശ്രീധരനാണ് നാട്ടിലെത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദുബായിയില്‍ എഞ്ചിനീയറായ് ജോലി ചെയ്യുകയാണ് ആതിര. ദുബായിയില്‍ തന്നെ നിര്‍മ്മാണം കമ്പനിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് ലീവ് ലഭിക്കില്ലെന്നും തനിക്ക് സഹായത്തിന് ആരുമില്ലെന്നും യുവതി ഹരജിയില്‍ വ്യക്തമാക്കി.

pregnant women

വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മെയ് ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച്ച തനിക്ക് യാത്ര സൗകര്യം ഒരുക്കണമെന്നാണ് യുവതിയുടെ ആവശ്യം.

ദുബായ് ഇന്‍കാസ് യൂത്ത് വിങിന്റെ സഹായത്തോടെയാണ് വ്യക്തിപരമായി ആതിര സുപ്രീംകോടതിയില്‍ ഹരജി നല്‍കാന്‍ തീരുമാനിച്ചത്. പൊതുഹരജികളേക്കാള്‍ വ്യക്തിഗത ഹരജികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകന്‍ കൂടിയാണ് ആതിരയുടെ ഭര്‍ത്താവ് വിപിന്‍. ദുബായിയില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങി പോകാന്‍ കഴിയാത്തവരുടെ വിവരങ്ങള്‍ ഇന്‍കാസ് ശേഖരിച്ചിരുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിദേശത്തേക്ക് പ്രത്യേകം വിമാന സര്‍വ്വീസുകള്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും തീരുമാനമെടുത്തിട്ടില്ല. കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന ലോകത്താകമാനം 183,120 പേരാണ് മരണപ്പെട്ടത്. 2,624,846 പേര്‍ക്ക് കൊറോണ സ്ഥിതീകരിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുത് യുഎസിലാണ്. യുഎസില്‍ ഇതുവരേയും കൊറേണ ബാധിച്ച് 47,659 പേരാണ് മരണപ്പെട്ടത്. ന്യൂയോര്‍ക്കില്‍ മാത്രം 474 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ദിവസങ്ങള്‍ കഴിയുംതോറും ഇന്ത്യയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം, ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശതമാനത്തിലും വര്‍ദ്ധനയുണ്ട്. ഇന്നലെ മാത്രം 618 രോഗികളാണ് കൊറോണയില്‍ഡ നിന്നും മുക്തി നേടിയിട്ടുള്ളത്.

English summary
Pregnant Lady In UAE File Petition In Supreme Court seeking Repatriation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X