ഗര്‍ഭിണി മക്കളേയും കൊണ്ട് കടലിലേക്ക് കാറോടിച്ചു
ടലഹാസി: മൂന്ന് മക്കളേയും കൊണ്ട് ഗര്‍ഭിണിയായ യുവതി കാറോടിച്ച് പോയത് കടലിലേക്ക്. ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിലാണ് സംഭവം. ബീച്ചില്‍ ഉണ്ടായിയിരുന്ന ആളുകളാണ് കാറിനുള്ളില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷിച്ചത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് സ്ത്രീയുടെ കാര്‍ കടലിലേക്ക് പാഞ്ഞത്.
കാറിന് പിന്‍സീറ്റിലാണ് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നത്. കാര്‍ കടലിലേക്ക് പോയതും അവിടെ ഉണ്ടായിരുന്നവര്‍ കാറിന് പിന്നാലെ പായുകയും കുട്ടികളെ പുറത്തെടുക്കുകയുമായിരുന്നു. അമ്മ തങ്ങളെ കൊല്ലാന്‍ ശ്രമിയ്ക്കുകയാണെന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞു.

കാര്‍ നിര്‍ത്താനും മുന്‍സീറ്റ് തുറക്കാനും രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയോട് ആവശ്യപ്പെട്ടെങ്കിലും ഒന്നനങ്ങുക പോലും ചെയ്യാതെ സ്ത്രീ സീറ്റില്‍ ഇരുന്നു. മാര്‍ച്ച് 4 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കാറിനുള്ളില്‍ സ്ത്രീയോടൊപ്പം മറ്റൊരു കുഞ്ഞ് കൂടിയുണ്ടെന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞു.
തുടര്‍ന്ന് ആ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ തിരഞ്ഞു. സ്ത്രീയോട് കുഞ്ഞിനെപ്പറ്റി ചോദിച്ചെങ്കിലും അപ്പോഴും അവര്‍ പ്രതികരിച്ചില്ല. പൊലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരുമെത്തി കാര്‍ കരയ്‌ക്കെത്തിച്ചു. സ്ത്രീയെ മാനസികാരോഗ്യാശുപത്രിയിലാക്കി. ഇവരുടെ മാനസിക നിലയില്‍ തകരാറുണ്ടെന്ന് സംശയം. 32 വയസുകാരിയാണ് സ്ത്രീ. ഇവരുടെ മൂന്ന്, ഒന്‍പതും, പത്തും വയസുള്ള മക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല.
<center><iframe width="100%" height="338" src="//www.youtube.com/embed/qoe5WbrKsJY" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications