ഗര്‍ഭിണിയായ ഗായികയെ വെടിവച്ചുകൊന്നു; ആഘോഷത്തിനിടെ എഴുന്നേറ്റില്ല!! ഞെട്ടുന്ന സംഭവം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായികയ്ക്കു വെടിയേറ്റു

  ഇസ്ലാമാബാദ്: ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാകിസ്താനില്‍ നിന്ന് വന്നിരിക്കുന്നനത്. ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. എന്നാല്‍ ഗായിക എഴുന്നേറ്റ് നില്‍ക്കാത്തതാണ് കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്.

  പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുക്കുമെന്നാണ് വിവരം. ആളുകള്‍ക്കിടയില്‍ നിന്നാണ് അക്രമി വെടിവച്ചത്. ഗായിക വേദിയില്‍ പാടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവമുണ്ടായത്. ഗര്‍ഭിണിയായതിനാലാണ് ഗായിക എഴുന്നേല്‍ക്കാതിരുന്നതെന്നാണ് പറയുന്നത്. എഴുന്നേറ്റ് നിന്ന ഉടനെ വെടിയേറ്റ് വീഴുകയായിരുന്നു...

   സ്‌റ്റേജ് പരിപാടിക്കിടെ

  സ്‌റ്റേജ് പരിപാടിക്കിടെ

  കാംഗ ഗ്രാമത്തില്‍ ഒരു സ്‌റ്റേജ് പരിപാടിയില്‍ പാടുകയായിരുന്ന സാമിന സാമൂന്‍ എന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ഇവരെ സാമിന സിന്ധു എന്നും വിളിക്കാറുണ്ട്. പ്രാദേശികമായി നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറുള്ള ഗായികയാണിവര്‍. ഗര്‍ഭിണിയായതിനാല്‍ ഇരുന്നാണ് സാമിന പാടിയത്. എന്നാല്‍ താരിഖ് ജതോയ് എന്ന വ്യക്തി എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അല്‍പ്പ നേരത്തിന് ശേഷം എഴുന്നേറ്റ ഉടനെ തലയ്ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

  ഇരട്ടക്കൊലപാതകം

  ഇരട്ടക്കൊലപാതകം

  ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ആണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അക്രമിയെയും ഇയാളുടെ രണ്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരട്ടകൊലപാതകത്തിന് പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സാമിനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ ജീവനും അക്രമികള്‍ ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിക്ക് ഗായികയോട് നേരത്തെ വൈരാഗ്യമുണ്ടായയിരുന്നോ, ഇവര്‍ തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നോ എന്നീ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മറുപടി എഴുന്നേറ്റ് നില്‍ക്കാത്തതാണ് വെടിവയ്്ക്കാന്‍ കാരണം എന്നാണ്.

  പൂക്കളും പണവും

  പൂക്കളും പണവും

  കാംഗ ഗ്രാമത്തിലാണ് സ്റ്റേജ് പരിപാടി നടന്നിരുന്നത്. ഇരുന്നാണ് സാമിന പാടിയിരുന്നത്. ഈ വേളയില്‍ നിരവധിയാളുകള്‍ സാമിനയുടെ നേരെ പൂക്കളും പണവും എറിയുന്നുണ്ടായിരുന്നു. അതിനിടെയാണ് അക്രമി വന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. അല്‍പ്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും സാമിന എഴുന്നേറ്റ് പാട്ട് തുടര്‍ന്നു. തൊട്ടുപിന്നലെയാണ് തലയ്ക്ക് വെടിയേറ്റ് വേദിയില്‍ വീണത്. സംഘാടകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. താരിഖ് അഹ്മദ് ജതോയ് ആണ് അറസ്റ്റിലായിട്ടുള്ളത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

  റിയാദിലേക്ക് സ്‌കഡ് മിസൈല്‍; തുടരെ ഡ്രോണാക്രമണങ്ങള്‍!! പ്രതിരോധ കേന്ദ്രങ്ങള്‍ നടുങ്ങി

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pregnant Pakistani singer shot dead for not standing up during performance - Shocking video surfaces

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X