കലാപത്തെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ്, പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്, സംഘര്‍ഷം ശക്തം
കൊളംബോ: ശ്രീലങ്കയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാകുന്നില്ല. പ്രതിഷേധക്കാരെ എവിടെ കണ്ടാലും വെടിവെക്കാനാണ് നിര്‍ദേശം. സമരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ വെക്കാനോ ഉള്ള അധികാരവും പ്രസിഡന്റ് സൈന്യത്തിന് നല്‍കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കണമെന്ന് ഗോതബയ രാജപക്‌സെയോട് സ്പീക്കര്‍ യാപ്പ അബെവര്‍ധന ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് ചേരുക റിസ്‌കാണ്. അത് ഉടനെയുണ്ടാവുമോ എന്ന് വ്യക്തമല്ല. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ്അറസ്റ്റിനായി ജനം മുറവിളി കൂട്ടുകയാണ്. എട്ട് പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്.

മഹിന്ദ രാജപക്‌സെയെ പിന്തുണയ്ക്കുന്ന വിഭാഗം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചതോടെ പ്രശ്‌നം മാറിയിരിക്കുകയാണ്. ഇവരെ തിരിച്ച് ആക്രമിച്ച് ഓടിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍. രാജപക്‌സെയെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോള്‍ പലയിടത്തും ഒളിവില്‍ കഴിയുകയാണ്. രാജപക്‌സെയുടെ ആഹ്വാനം കാരണം അക്രമങ്ങള്‍ ഉണ്ടായതെന്നും എട്ട് പേര്‍ മരിച്ചതെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് ഭക്ഷണം, ഇന്ധനം, മരുന്നുകള്‍, എന്നിവയ്ക്ക് പുറമേ പവര്‍ കട്ടും കൂടി ഉള്ളതിനാല്‍ പ്രക്ഷോഭകാരികളെ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. രാജപക്‌സെയുടെ രാജിക്ക് പിന്നാലെ രാജ്യത്താകെ സംഘര്‍ഷം പടരുന്നത് അതിവേഗത്തിലാണ്.
രാജപക്‌സെയുടെ അനുയായികളെ തിരഞ്ഞുപിടിച്ചാണ് ജനങ്ങള്‍ ആക്രമിക്കുന്നത്. പലയിടത്തും ഇവര്‍ ഒളിവിലാണ്. തിങ്കളാഴ്ച്ച മാത്രം ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രാജപക്‌സെയുടെ ഹമ്പന്‍ടോട്ടയിലുള്ള തറവാട് പ്രക്ഷോഭകാരികള്‍ തീവെച്ച് നശിപ്പിച്ചു. രാജ്യത്താകെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുകയാണ്. സൈന്യത്തിനാണ് ചുമതല. മഹിന്ദ രാജപക്‌സെയെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ പ്രസിഡന്റ് തയ്യാറായിട്ടില്ല. സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തത് മഹിന്ദയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. രാജപക്‌സെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടത്.
രാജപക്‌സെയും കുടുംബവും ട്രിങ്കോമാലിയിലെ നേവല്‍ ബേസില്‍ അഭയം തേടിയിരിക്കുകയാണ്. ഇവര്‍ ഔദ്യോഗിക വസതി വിട്ട് രക്ഷപ്പെടുകയായിരുന്നു. ഇവിടേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത് മഹിന്ദയെ ഭയപ്പെടുത്തിയിരിക്കുകയാണ്. ട്രിങ്കോമാലിയിലെ നേവല്‍ ബേസിന് പുറത്തും സംഘര്‍ഷമാണ്. ജനങ്ങള്‍ ഇതിനകത്തേക്ക് കയറാനുളള ശ്രമത്തിലാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ മുക്കിലും മൂലയിലും വരെ തിരയുന്നുണ്ട്. ഇവരെ രാജ്യം വിടാനും അനുവദിക്കില്ല. പ്രസിഡന്റ് ഗോതബയ രാജപക്‌സെ അക്രമം ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരും ഇത് കാര്യമായി എടുത്തിട്ടില്ല.












Click it and Unblock the Notifications