കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ പ്രിയങ്ക ചോപ്ര

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യക്കാരെയും മുസ്ലീങ്ങളെയും ഉള്‍പ്പെടെയുള്ളവരെ പരിഹസിക്കുന്നത് പതിവാക്കിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിമര്‍ശനം. എല്ലാ പ്രശ്‌നങ്ങളെയും സാമാന്യവത്കരിച്ച് സംസാരിക്കുന്ന ട്രംപിന്റെ സ്വഭാവത്തെയാണ് പ്രിയങ്ക വിമര്‍ശിച്ചത്.

ഏതെങ്കിലും പ്രശ്‌നത്തെ സാമാന്യവത്കരിച്ച് ആരെയെങ്കിലും നിരോധിക്കാന്‍ ട്രംപിന് കഴിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. അപരിഷ്‌കൃതമായാണ് ട്രംപ് ചില കാര്യങ്ങള്‍ സാമാന്യവത്കരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെയും വിദേശിയര്‍ക്കെതിരെയുമെല്ലാം പ്രതികരിക്കുന്നത് ട്രംപ് പതിവാക്കിയിരുന്നു.

priyankachopra

ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ കമ്പനികളുടെ ഔട്ട് സോഴ്‌സിങ് ജോലി നല്‍കുന്നതിനെതിരെയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ കോള്‍ സെന്ററിലെ ജീവനക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കഴിഞ്ഞ ദിവസമാണ് ട്രംപ് കളിയാക്കയത്. ഇന്ത്യയിലെ നേതാക്കളുടെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ല, പക്ഷേ വിഡ്ഡികളാകുന്ന അമേരിക്കന്‍ നേതൃത്വത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

പ്രിയങ്ക ചോപ്ര ട്രംപിനെ വിമര്‍ശിച്ചത് അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിട്ടുണ്ട്. അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലൊന്നായ ക്വാണ്ടിക്കോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. അതുകൊണ്ടുതന്നെ പ്രിയങ്ക അമേരിക്കന്‍ ജനങ്ങള്‍ക്ക് സുപരിചിതയായിട്ടുണ്ട്.

English summary
Priyanka Chopra Slams Donald Trump: You Can't Put A Ban On Anyone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X