മയക്കുമരുന്ന് നല്‍കി പീഡനം; ഓവര്‍സീസ് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ ഓസ്‌ട്രേലിയയില്‍ കുറ്റക്കാരന്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബാലേഷ് ധന്‍കര്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍. ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ബാലേഷ് ധന്‍കര്‍. കൊടുംക്രൂരതകളാണ് ഇയാളെ കുറിച്ച് പുറത്തുവന്നിരിക്കുന്നത്. അഞ്ച് കൊറിയന്‍ യുവതികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. സിഡ്‌നിയില്‍ വെച്ചാണ് സംഭവം നടന്നത്.
സിഡ്‌നിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പീഡകരുടെ പട്ടികയിലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും കോടതി പരാമര്‍ശിച്ചു. സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലുള്ള ജില്ലാ കോടതി ജൂറിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.തന്റെ രാഷ്ട്രീയബന്ധം വെച്ചാണ് ഇയാള്‍ കൊറിയന്‍ യുവതികളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്.

നിരവധി നുണകളാണ് ഇതിനായി ഇയാള്‍ പറഞ്ഞത്. ബാലേഷ് യുവതികള്‍ക്ക് മയക്കുമരുന്ന് നല്‍കി അവരെ മരവിപ്പിച്ച അവസ്ഥയിലേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ക്കൊന്ന് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ എടുത്തിരുന്നതായും സിഡ്‌നി മോണിംഗ് ഹെറാല്‍ഡ് ദിനപത്രി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ദ ബിജെപിയുടെ മുന്‍ മധ്യക്ഷനാണ് ബാലേഷ് ധന്‍കര്‍. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കിടക്കയുടെ സമീപത്തുള്ള അലാറം ക്ലോക്കിലും, ഫോണിലുമായി രഹസ്യ ക്യാമറയും ഇയാള്‍ സ്ഥാപിച്ചിരുന്നു.ബാലേഷ് ധന്‍കര്‍ അറിയപ്പെടുന്ന ഡാറ്റ വിദഗ്ധനാണ്. തിങ്കളാഴ്ച്ച കോടതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതോടെ കോടതിയില്‍ ധന്‍കര്‍ പൊട്ടിക്കരഞ്ഞു.
ഇയാള്‍ക്കെതിരെ ചുമത്തിയത് 39 കുറ്റങ്ങളാണ്. ഇതിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ജാമ്യത്തില്‍ തുടരാന്‍ ഇയാള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ജഡ്ജ് മൈക്കില്‍ കിംഗ് ഇതിന് അനുവദിച്ചില്ല. ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ വിലങ്ങ് വെച്ചാണ് കൊണ്ടുപോയത്. അതേസമയം ബാലേഷിന്റെ ഭാര്യ ഇയാളെ കോടതിയില്‍ പിന്തുണച്ചു. ഇവരും കോടതി മുറിയില്‍ പൊട്ടിക്കരയുകയായിരുന്നു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
താന്‍ തനിച്ചാണെന്ന് പറഞ്ഞ് ഇയാള്‍ കരഞ്ഞിരുന്നതായി സിഡ്‌നി ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായും, അത് തകര്‍ന്നുവെന്നും പറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണെന്നും പറഞ്ഞ് ഇയാള്‍ സ്ത്രീകളുടെ വിശ്വാസം നേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ കുടുംബ സ്വത്തും, മറ്റ് വസ്തുക്കളും വിറ്റാണ് മികച്ചൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്. നഗരത്തിലെ പ്രമുഖ അഭിഭാഷനാണ് ധന്‍കറിനായി എത്തിയത്. 2018 നിരവധി സ്ത്രീകള്‍ക്കൊപ്പമുള്ള ധന്‍കറിന്റെ വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു.
പല സ്ത്രീകള്‍ക്കും കൂടി ഡോസില്‍ മയക്കുമരുന്ന് നല്‍കിയതിനാല്‍ അബോധാവസ്ഥയിലായിരുന്നു. ചിലര്‍ക്ക് ചെറിയ ബോധമുണ്ടായിരുന്നെങ്കിലും എതിര്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. പല ഫോള്‍ഡറുകളിലായി ഇയാള്‍ ഈ ദൃശ്യങ്ങളെല്ലാം സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനെല്ലാം ഈ യുവതികളുടെ പേരും നല്‍കിയിരുന്നു. 98 മിനുട്ട് വരെ നീളുന്ന ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഇയാള്‍ക്ക് ലൈംഗിക വൈകൃതങ്ങളുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതായത് ഇന്റര്‍നെറ്റില്‍ ചില ദൃശ്യങ്ങള്‍ ഇയാള്‍ കണ്ടിരുന്നു. അതിന് സമാനമായ ദൃശ്യങ്ങളാണ് ഇയാളുടെ കമ്പ്യൂട്ടറിലുള്ള വീഡിയോയുമുള്ളത്.












Click it and Unblock the Notifications