Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍ ഖത്തറിന് 'കാല്‍കീഴിലാകുമോ'?... അതിശയിപ്പിക്കും മുന്നേറ്റം; വിദേശത്ത് പശുക്കളെ വാങ്ങിക്കൂട്ടുന്നു

ദോഹ: പല കാര്യങ്ങളിലും ലോകത്തെ ഞെട്ടിച്ച രാജ്യമാണ് ഖത്തര്‍. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ആദ്യ പട്ടികയിലാണ് ഈ ഗള്‍ഫ് രാജ്യം. 2017ല്‍ സൗദി സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഖത്തറിന്റെ മാറ്റിമറിച്ചു എന്ന് പറയാം. ഗള്‍ഫിനപ്പുറത്തേക്കുള്ള വ്യവസായ-വാണിജ്യ ഇടപാടുകള്‍ ഖത്തര്‍ വേഗത്തിലാക്കിയത് ഉപരോധത്തോടെയാണ്. പിടിച്ചുനില്‍ക്കാന്‍ എന്തിനും തയ്യാറായ ഒരു ഭരണകൂടത്തെയാണ് അന്ന് ലോകം കണ്ടത്.

ഏക കരാതിര്‍ത്തി സൗദി അടച്ചതോടെ ഖത്തര്‍ ഭക്ഷ്യ ഇറക്കുമതിക്ക് ആകാശപാത ആശ്രയിച്ചു. വളഞ്ഞുപുളഞ്ഞ ജലപാതയും. ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും സമീപിച്ചു. ആ നീക്കങ്ങള്‍ ഇന്ന് പുതിയ വിജയങ്ങളിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഖത്തറിനെ സഹായിച്ചിരിക്കുന്നു. പാല്‍ വിപണിയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഖത്തറിന്റേത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗള്‍ഫ് മേഖലയിലുള്ളവരുടെ ഭക്ഷണ രീതിയില്‍ അഭിവാജ്യ ഘടകമാണ് പാലും പാലുല്‍പ്പന്നങ്ങളും. സൗദി സഖ്യത്തിന്റെ പൊടുന്നനെയുള്ള ഉപരോധ പ്രഖ്യാപനം ഖത്തറിനെ ആദ്യം ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ പിന്നീട് ഖത്തര്‍ ഇറക്കുമതിക്ക് ഗള്‍ഫിന് അപ്പുറമുള്ള രാജ്യങ്ങളെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂറോപ്പില്‍ നിന്ന് പാല്‍ ഇറക്കുകയാണ് ഖത്തര്‍ ആദ്യം ചെയ്തത്.

Also Read: ദിവസം 94 രൂപ ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പകരം നേടാം 14 ലക്ഷം രൂപ!

2

പാല്‍ ഇറക്കുമതിക്കൊപ്പം തന്നെ പശുക്കളെ കൂട്ടത്തോടെ ഇറക്കാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനിച്ചു. ഖത്തറിലെ ഏറ്റവും വലിയ ക്ഷീര-കാര്‍ഷക കമ്പനിയായ ബലദ്‌ന പതിവ് രീതികള്‍ മാറ്റിപ്പിടിച്ചു. ഇന്ന് രാജ്യത്ത് ആവശ്യമുള്ളതിന്റെ 80 ശതമാനം പാലും കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല, മറ്റൊരു ചുവടുവയ്പ് നടത്തുകയും ചെയ്തു എന്നതാണ് പുതിയ കാര്യം.

Also Read: 420 രൂപാ നിക്ഷേപത്തില്‍ നേടാം ഓരോ മാസവും 10,000 രൂപാ വീതം!

3

വിദേശരാജ്യങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങി ആ രാജ്യങ്ങളില്‍ തന്നെ പാല്‍ ഉല്‍പ്പാദനം നടത്തുന്നതാണ് പുതിയ രീതി. മലേഷ്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയ ബലദ്‌ന, ഇപ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രൈനുമായും കരാറിലെത്തിയിരിക്കുകയാണ്. പാല്‍ ഉല്‍പ്പാദന രംഗത്തെ വിദഗ്ധരെ ഖത്തര്‍ ഈ രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4

മലേഷ്യയിലും ഉക്രൈയിനിലും 10000 വീതം പശുക്കളെ വാങ്ങി പാലുല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം. 30 ലക്ഷത്തിന് അടുത്തുവരുന്ന ഖത്തറിലെ ജനങ്ങളെ മാത്രമല്ല ഇനി ബലദ്‌ന ലക്ഷ്യമിടുന്നത്. ഇതിനപ്പുറമുള്ള വിപണിയാണ്. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ പാല്‍ ഉല്‍പ്പാദനവും വിതരണവും നടത്തുന്നതിന് ഖത്തര്‍ ചുക്കാന്‍ പിടിക്കുന്നതിലേക്ക് സാഹചര്യം മാറാനാണ് സാധ്യത.

Also Read: 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

5

മലേഷ്യയിലെ സര്‍ക്കാര്‍ കമ്പനിയുമായിയുണ്ടാക്കിയ ക്ഷീര വികസന കരാര്‍ പ്രകാരം വര്‍ഷത്തില്‍ 10 കോടി ലിറ്റര്‍ പാല്‍ ഉല്‍പ്പാദനമാണ് ബലദ്‌ന ലക്ഷ്യമിടുന്നത്. ഇത് ഖത്തറിലെ ജനങ്ങള്‍ക്ക് അധികമായി വരും. അങ്ങനെ വരുന്നത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ആലോചനയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം വിപണി ഒരുപക്ഷേ, ഗള്‍ഫിലെ മറ്റു രാജ്യങ്ങളായേക്കും.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഖത്തര്‍ ഭരണകൂടം ചെയ്യുന്നത്. 2017ന്റെ പകുതിയില്‍ തുടങ്ങിയ നീക്കങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം കാണുന്നു എന്ന് പറയാം. അന്ന് പശുക്കളെ വിമാന മാര്‍ഗം രാജ്യത്തേക്ക് എത്തിച്ച ഖത്തര്‍, ഇന്ന് വിദേശത്ത് പശുക്കളെ വാങ്ങി പാലുല്‍പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 838 ദശലക്ഷം ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി ബലദ്‌ന ഇപ്പോള്‍ മാറിക്കഴിഞ്ഞു.

7

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഉക്രൈന്‍. ഗോതമ്പ് മാത്രമല്ല, ചോളം, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ കയറ്റുമതിയിലും ഉക്രൈന്‍ മുന്നിലാണ്. എന്നാല്‍ പാലുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അവര്‍ വളരെ പിന്നിലും. ഈ അവസരമാണ് ഖത്തര്‍ ഉപയോഗപ്പെടുത്തുന്നത്. പ്രതിദിനം 38 ലിറ്റര്‍ വരെ പാല്‍ തരുന്ന പശുക്കളെ ഉക്രൈനില്‍ വളര്‍ത്താനാണ് ബലദ്‌നയുടെ തീരുമാനം. അങ്ങനെ സംഭവിച്ചാല്‍ ഉക്രൈനില്‍ നിന്നുള്ള പാല്‍ കയറ്റുമതി വര്‍ധിക്കും. ഖത്തറിന് വരുമാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+