ഖത്തറിന് കൂച്ചുവിലങ്ങിട്ട് അറബ് രാജ്യങ്ങള്‍... ഖത്തറിന്റെ തീവ്രവാദബന്ധത്തിന്റെ തെളിവുകളെന്ന്; 59 പേർ
റിയാദ്: ഖത്തര്‍ പ്രതിസന്ധിക്ക് ഉടനെയൊന്നും അവസാനമാകില്ലെന്ന സൂചനകള്‍ നല്‍കി സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍. വിദേശ നയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന ഖത്തര്‍ പ്രഖ്യാപനം കൂടി ആകുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്.
ഖത്തറിന്റെ തീവ്രവാദ ബന്ധത്തിന്റെ തെളിവുകളാണ് ഇപ്പോല്‍ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഖത്തറുമായി ബന്ധമുള്ള 59 വ്യക്തികളുടേയും 12 സ്ഥാപനങ്ങളുടേയും പേരുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഇതുകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. കൂടുതല്‍ വ്യക്തികളുടേയും സംഘടനകളുടേയും പേരുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും എന്ന സൂചനയും നല്‍കുന്നുണ്ട്.

18 ഖത്തര്‍ സ്വദേശികള്‍
ഖത്തര്‍ സഹായം നല്‍കുന്നു എന്ന് ആരോപിത്ത് 59 വ്യക്തികളുടെ പേര് വിവരങ്ങളാണ് നാല് അറബ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ 18 പേര്‍ ഖത്തര്‍ സ്വദേശികളാണ്. ഖലീഫ മുഹമ്മദ് തുര്‍കി അല്‍ സുബേയേ മുതലുള്ളവര്‍ ഉണ്ട് ഈ പട്ടികയില്‍.

കടുത്ത നടപടികള്‍
കൂടുതല്‍ കടുത്ത നടപടികളിലേക്ക് തങ്ങള്‍ നീങ്ങും എന്ന സൂചനയും സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും നല്‍കുന്നുണ്ട്. ഖത്തറിന്റെ സഹായം പറ്റുന്ന കൂടുതല്‍ തീവ്രവാദികളുടെ വിവരങ്ങള്‍ പുറത്ത് വിടും എന്നും പറയുന്നുണ്ട്.

ഖത്തറിന്റെ ലംഘനങ്ങള്‍
തീവ്രവാദം സംബന്ധിച്ച കരാര്‍ ഖത്തര്‍ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആരോപണം. 2013 ല്‍ ഒപ്പിട്ട റിയാദ് കരാറിന്റെ പച്ചയായ ലംഘനമാണ് ഖത്തര്‍ നടത്തുന്നതെന്നും സൗദിയും സംഘവും ആരോപിക്കുന്നുണ്ട്.

വിട്ടുവീഴ്ചയ്ക്കില്ല
തങ്ങളുടെ വിദേശ നയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഖത്തറിന്റെ തീവ്രവാദ ബന്ധം ആരോപിച്ച് പുതിയ പട്ടിക പുറത്ത് വിട്ടത്.

പ്രശ്‌നപരിഹാരത്തിന്
ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

അമേരിക്കയുടെ സഹായം വേണ്ട
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് ഇടപെടുലുകള്‍ വേണ്ട എന്ന് സൗദി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് തടയിട്ടുകൊണ്ടായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖത്തര്‍ പ്രതിസന്ധിയില്‍ സൗദിയ്‌ക്കൊപ്പം ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എന്തും ചെയ്യുമെന്ന് ബഹ്‌റൈന്‍
ഖത്തര്‍ പ്രതിസന്ധിയില്‍ സാധ്യമായ എന്ത് നടപടിയും സ്വീകരിക്കും എന്ന നിലപാടാണ് ബഹ്‌റൈന്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതിനെ യുദ്ധ ഭീഷണിയായും വിലയിരുത്തിയിരുന്നു.

തപാല്‍ ബന്ധം പോലും
അതിനിടെ ഖത്തറുമായുള്ള തപാല്‍ ബന്ധം പോലും യുഎഇ വിഛേദിച്ചു. എമിറേറ്റ്‌സ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശവും നല്‍കി. കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ പോസ്റ്റല്‍ ചാര്‍ജ്ജുകള്‍ സഹിതം തിരിച്ചുനല്‍കാനാണ് നിര്‍ദ്ദേശം.

ഖത്തറിനെ അനുകൂലിച്ചാല്‍
ഖത്തറിന് അനുകൂലിക്കുന്ന നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലോ അല്ലാതേയോ എടുത്താല്‍ കര്‍ശന നടപടിയെടുക്കും എന്നാണ് യുഎഇ വ്യക്തമാക്കിയിട്ടുള്ളത്. 15 വര്‍ഷം വരെ തടവോ 50000 ദിര്‍ഹത്തിന് മുകളില്‍ പിഴയോ ആയിരിക്കും ശിക്ഷ.

തുര്‍ക്കി സൈന്യം
ഖത്തറിലേക്ക് സൈന്യത്തെ അയക്കാനുള്ള തുര്‍ക്കി പാര്‍ലമെന്റിന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് യുഎഇ രംഗത്ത് വന്നു. തുര്‍ക്കിയേയും ഇറാനേയും കൂട്ടുപിടിച്ചാണ് ഖത്തര്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പരിഹാസം.












Click it and Unblock the Notifications