ഗള്‍ഫ് രാജ്യങ്ങളെ തകിടം മറിക്കാന്‍ ഖത്തര്‍: ദുരൂഹ നീക്കങ്ങള്‍ പുറത്ത്, ആരാണ് അല്‍ ഇസ്ലാഹ്

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ജിസിസി രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ പരസ്യപ്പെടുത്തി പുതിയ ഡോക്യുമെന്ററി. വ്യക്തമായ തെളിവുകളുമായാണ് സൗദി സഖ്യം ആരോപണം ഉന്നയിച്ചതെന്നും ഖത്തര്‍ ബന്ധം ഒഴിവാക്കിയതെന്നും സമര്‍ഥിക്കാനാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിന്റെ ദുരൂഹ നീക്കങ്ങള്‍ സംബന്ധിച്ച് ചില വ്യക്തമായ തെളിവുകളും ഡോക്യുമെന്ററിയിലുണ്ട്.

യുഎഇയെയും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെയും തകിടം മറിക്കാനായിരുന്നു ഖത്തറിന്റെ നീക്കമെന്ന് ഡോക്യുമെന്ററി പറയുന്നു. യുഎഇ സര്‍ക്കാര്‍ ടെലിവിഷനാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. സായുധസംഘങ്ങളെ ഖത്തര്‍ എങ്ങനെയാണ് നിര്‍മിച്ചെടുത്തിരുന്നതെന്ന് ഇതില്‍ വിശദീകരിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെയാണ് സായുധ സംഘങ്ങളെ ഖത്തര്‍ റിക്രൂട്ട് ചെയ്തിരുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയായിരുന്നു ഖത്തറിന്റെ ലക്ഷ്യം.

പ്രതിഛായ തകര്‍ക്കുക

പ്രതിഛായ തകര്‍ക്കുക

അന്താരാഷ്ട്ര തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഛായ തകര്‍ക്കുകയായിരുന്നു ഖത്തറിന്റെ ഉദ്ദേശമെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു. തീവ്ര സംഘങ്ങള്‍ക്ക് ഖത്തര്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു.

സംരക്ഷിക്കുമെന്ന് ഉറപ്പ്

സംരക്ഷിക്കുമെന്ന് ഉറപ്പ്

എന്തു പ്രശ്‌നങ്ങളുണ്ടായാലും തങ്ങള്‍ സംരക്ഷിക്കുമെന്ന് ഖത്തര്‍ ഈ സംഘങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നുവത്രെ. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും പ്രഖ്യാപിച്ച ഉപരോധം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കവെയാണ് പുതിയ വിവരങ്ങള്‍ യുഎഇ പുറത്തുവിടുന്നത്.

ഡോക്ടര്‍ മഹ്മൂദ് അല്‍ ജയ്ദ

ഡോക്ടര്‍ മഹ്മൂദ് അല്‍ ജയ്ദ

യുഎഇയിലെ ജയിലില്‍ കഴിയുന്ന ഖത്തറുകാരനായ ഡോക്ടര്‍ മഹ്മൂദ് അല്‍ ജയ്ദയുടെ വീഡിയോയും ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത സംഘടനയായ അല്‍ ഇസ്ലാഹുമായുള്ള ബന്ധത്തിന്റെ പേരിലാണ് ജയ്ദയെ ശിക്ഷിച്ചത്.

 ദോഹയിലെ ഹോട്ടലുകള്‍

ദോഹയിലെ ഹോട്ടലുകള്‍

അല്‍ ഇസ്ലാഹിന്റെ പല പ്രവര്‍ത്തനങ്ങളും ഖത്തര്‍ കേന്ദ്രമായിരുന്നുവത്രെ നടന്നിരുന്നത്. ഇവര്‍ക്ക് വേണ്ട സാമ്പത്തിക സഹായത്തിന് പിന്നിലും ഖത്തറായിരുന്നു. അല്‍ ഇസ്ലാഹിന്റെ അംഗങ്ങള്‍ക്ക് ദോഹയിലെ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്നും ഡോക്യുമെന്ററിയിലുണ്ട്.

ജിസിസിയെ തകര്‍ക്കാന്‍

ജിസിസിയെ തകര്‍ക്കാന്‍

ജിസിസിയുടെ ഘടനയും സംവിധാനവും തകര്‍ക്കാന്‍ ഖത്തര്‍ ചില വ്യക്തികളെ നിയോഗിച്ചിരുന്നുവെന്ന ആരോപണവും ഡോക്യുമെന്ററി ഉന്നയിക്കുന്നു. ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ ജിസിസി രാജ്യങ്ങളെ മൊത്തം ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നും വിശദീകരണമുണ്ട്.

ദുരൂഹ പ്രവര്‍ത്തനങ്ങള്‍

ദുരൂഹ പ്രവര്‍ത്തനങ്ങള്‍

എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നു തീവ്രവാദികളെ തിരഞ്ഞെടുക്കും. ശേഷം ഇവരെ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കും. അതുവഴി ഈ രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര തലത്തില്‍ മോശക്കാരാകും. ഈ സമയം ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യും-ഇതായിരുന്നുവത്രെ ഖത്തറിന്റെ തന്ത്രം.

ബ്രദര്‍ഹുഡ് ഓഫീസ്

ബ്രദര്‍ഹുഡ് ഓഫീസ്

മുസ്ലിം ബ്രദര്‍ഹുഡിന് വേണ്ടി ഖത്തര്‍ നടത്തിയ നീക്കങ്ങളും ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. ബ്രദര്‍ഹുഡിന്റെ എക്‌സിക്യുട്ടീവ് ഓഫീസും ശൂറാ കൗണ്‍സിലും ഖത്തറില്‍ സജീവമായിരുന്നുവെന്നും ചിലര്‍ മൊഴി നല്‍കുന്നുണ്ട്.

ഖത്തറിലെ ഭരണസംവിധാനം

ഖത്തറിലെ ഭരണസംവിധാനം

മറ്റു ജിസിസി രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ തീവ്രവാദികള്‍ക്ക് ഖത്തറിലെ ഭരണസംവിധാനത്തില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെല്ലാം ബ്രദര്‍ഹുഡ് പോലുള്ള സംഘങ്ങള്‍ക്ക് നുഴഞ്ഞുകയറാന്‍ ഖത്തര്‍ അവസരം നല്‍കിയിരുന്നുവത്രെ.

ജയ്ദ പറയുന്നത്

ജയ്ദ പറയുന്നത്

അല്‍ ജയ്ദക്ക് ബ്രദര്‍ഹുഡുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ബ്രദര്‍ഹുഡിന്റെ പിടികിട്ടാ പുള്ളികളായ നേതാക്കള്‍ക്ക് എല്ലാ പിന്തുണയും ഖത്തര്‍ ഭരണകൂടം നല്‍കുന്നുണ്ടെന്നും അല്‍ ജയ്ദ പറയുന്നു.

 1995 മുതല്‍ സഹായം

1995 മുതല്‍ സഹായം

മറ്റൊരു മുന്‍ ബ്രദര്‍ഹുഡ് നേതാവിന്റെ മൊഴിയും ഡോക്യുമെന്ററിയിലുണ്ട്. ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങല്‍ക്ക് 1995 മുതല്‍ ഖത്തര്‍ ഭരണകൂടം പണം നല്‍കുന്നുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. ജിസിസിയെ തകര്‍ക്കുകയായിരുന്നു ഖത്തറിന്റെ ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ഇയാള്‍ പറയുന്നുണ്ട്.

English summary
Qatari “plots” against the UAE and other Gulf States have been revealed in a new documentary released by UAE state television. It is claimed that Doha attempted to recruit militants from within other neighbouring Gulf states in a bid to link these countries with radicals and undermine their anti-terror stance on the global stage.
Please Wait while comments are loading...